പുസ്തങ്ങൾക്കൊപ്പം BiZ-ൽ ഇനി സിനിമയും
ഒരു വയസ് പൂർത്തിയാക്കിയ INDULEKHA BiZ ഒരു ചുവടു കൂടി മുന്നോട്ട് വയ്ക്കുന്നു; സിനിമകൾക്കായി പുതിയൊരു വിഭാഗം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഈ ശേഖരത്തിൽ നിന്നും മികച്ച മലയാളസിനിമകൾ സ്വന്തമാക്കാൻ തുടങ്ങിക്കഴിഞ്ഞു.
INDULEKHA BiZ-ന് ഒരു വയസ്! (1)
ഒരു വർഷത്തിനിപ്പുറം, www.indulekha.biz കേരളത്തിലെ No. 1 ഓൺലൈൻ ബുക്സ്റ്റോറായി മാറിക്കഴിഞ്ഞിരിക്കുന്നു; വില്പനയിലും സേവനമികവിലും സംശയാതീതമായി നമ്മൾ ഒന്നാമതു തന്നെ. മലയാളപുസ്തകവിപണിയിൽ ലഭ്യമായ പ്രധാനപ്പെട്ട പുസ്തകങ്ങളെല്ലാം ഇപ്പോൾ ഇന്ദുലേഖ ബിസിലുണ്ട്.
ശ്രീ. കെ പി നിർമൽകുമാർ; നന്ദി! (0)
എഴുത്തുകാരനായ കെ പി നിർമൽകുമാർ ഇന്ദുലേഖയെ പരാമർശിച്ചുകൊണ്ട് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് ഞങ്ങളെ സന്തോഷഭരിതരാക്കുന്നു, ടീം ഇന്ദുലേഖയുടെ ഉത്തരവാദിത്തം എത്ര വലുതാണെന്ന് ഓർമിപ്പിക്കുന്നു. രണ്ടിനും നന്ദി ശ്രീ കെ പി നിർമൽകുമാർ!
ഇന്ദുലേഖ പുതിയ വീട്ടിലേക്ക്.. (7)
ദേവലോകത്തെ വീട്ടിൽ നിന്നും കോട്ടയം ടൗണിലുള്ള പുതിയ വീട്ടിലേക്ക് ഇന്ദുലേഖ കൂടു മാറി. മാമ്മൻ മാപ്പിള ഹോളിന്റെ സമീപമുള്ള പാലത്തിങ്കൽ എസ്റ്റേറ്റിലാണ് ഇന്ദുലേഖയുടെ പുതിയ ഓഫീസ്. ഇന്ദുലേഖയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇനി മുതൽ ഈ ഓഫീസിൽ നിന്നായിരിക്കും.
ഇന്ദുലേഖയ്ക്ക് ജയശ്രീ മിശ്രയുടെ കൈയൊപ്പ് (0)
ഇന്ദുലേഖയുടെ Signature Series-ലേക്ക് പ്രശസ്ത ഇൻഡോ-ആംഗ്ലിയൻ എഴുത്തുകാരി ജയശ്രീ മിശ്രയുടെ പുസ്തകങ്ങളും കൂട്ടിച്ചേർക്കപ്പെടുകയാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള രണ്ടു പുസ്തകങ്ങളാണ് ജയശ്രീ മിശ്ര ഓട്ടോഗ്രാഫ് ചെയ്തത്: ജന്മാന്തരവാഗ്ദാനങ്ങളും റാണിയും.
