Cinema Mangalam (2007 July 16)
Posted by Webmaster
ഇന്ദുലേഖ ഡോട് കോം
-ജോസ് കുമാര്‍
(മിനി വിഷന്‍ എന്ന ടെലിവിഷന്‍ നിരൂപണപംക്തിയില്‍ നിന്ന്)
വെബ് മാഗസിനായ ‘ഇന്ദുലേഖ’യുടെ പത്രാധിപ സ്വപ്ന ടോം മങ്ങാട്ട് സണ്‍ഡെ സ്പൈസില്‍ (ഇന്ത്യാവിഷന്‍) അതിഥിയായി പറഞ്ഞത്, പുസ്തകവായന മരിക്കില്ലെന്നാണ്. ഇന്റര്‍നെറ്റ് മാഗസിനുകള്‍ വഴി പരിചയപ്പെടുന്ന പുസ്തകങ്ങള്‍ പലരും വാങ്ങുന്നെണ്ടെന്നും രചനകള്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നുണ്ടെന്നുമാണ്.
ഇന്ദുലേഖ ആരംഭിച്ചിട്ട് ഒന്നര വര്‍ഷമേ ആയിട്ടുള്ളുവെങ്കിലും രണ്ടര ലക്ഷം പേര്‍ സൈറ്റ് സന്ദര്‍ശിക്കുന്നുണ്ടെന്ന് സ്വപ്ന പറഞ്ഞു. രണ്ടാം വര്‍ഷത്തില്‍ എത്തുന്നതോടെയേ ഇന്ദുലേഖ ഡോട് കോം പൂര്‍ണരൂപം പ്രാപിക്കുകയുള്ളുവത്രേ.
ഗുണനിലവാരം നോക്കാതെ ധാരാളം ബ്ലോഗുകള്‍ രംഗത്തു വരികയും യോഗ്യതയുള്ളതു മാത്രം നിലനില്‍ക്കുകയും ചെയ്യട്ടെ എന്നാണ് സ്വപ്നയുടെ നിലപാട്.
എം ടിയുടെ രചനകള്‍ തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്തിയതിന്റെ പേരില്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇന്ദുലേഖ ഡോട് കോം പ്രവേശിച്ചിട്ടുണ്ട്; സാഹിത്യവിഭാഗത്തില്‍. എന്തുകൊണ്ട് എം ടി എന്ന ചോദ്യത്തിന് സ്വപ്ന പറഞ്ഞത് എം ടിയില്‍ വെറൈറ്റി ഉണ്ടെന്നാണ്.
പരിപാടി കണ്ട സ്ത്രീപാക്ഷികരല്ലാത്തവരും സ്വപ്നയ്ക്ക് വിജയാശംസകള്‍ നേരും.
