Malayalam News, Saudi Arabia (2007 July 1)
Posted by Webmaster
ഇന്റര്‍നെറ്റിലെ indulekha
-ജസ്റ്റിന്‍ ജോസഫ്
ഇന്ദുലേഖയ്ക്ക് ഇപ്പോള്‍ ആകെ 125 രാജ്യങ്ങളില്‍ നിന്നായി പ്രതിമാസം ശരാശരി മൂന്നു ലക്ഷം പേജ് വ്യൂ ഉണ്ടെന്നാണ് ഗൂഗിള്‍ അനലിറ്റിക്സിന്റെ കണക്ക്. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവുമധികം സന്ദര്‍ശകര്‍ ഗള്‍ഫ് രാജ്യങ്ങളിലാണെന്ന് സ്വപ്ന പറയുന്നു.
മലയാളിയുടെ പുസ്തകവായനാശീലത്തില്‍ ഇടപെടല്‍ നടത്തുന്ന ഒരു വെബ്‌സൈറ്റ് – പത്തു വര്‍ഷത്തിനു ശേഷം പത്രപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ സ്വപ്ന ടോം മുന്നില്‍ കണ്ട പുതിയ വഴി അതായിരുന്നു. ഉചിതമായ പേരിനു വേണ്ടിയുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് മലയാളത്തിലെ രണ്ടാമത്തെ നോവലായ ഇന്ദുലേഖയിലാണ്.
പുസ്തക, ചലച്ചിത്രനിരൂപണങ്ങള്‍ ഉള്‍പ്പെടുത്തി എളിയ രീതിയില്‍ തുടങ്ങിയ ബ്ലോഗ് ജനപ്രിയ വെബ്‌സൈറ്റായി വളര്‍ന്നു. ഒ. ചന്തുമേനോന്റെ വിഖ്യാതരചനയ്ക്കു ശേഷം മറ്റൊരു ഇന്ദുലേഖ മലയാളസാഹിത്യലോകത്ത് ചര്‍ച്ചാവിഷയമാകാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. ലോകമെമ്പാടുമുള്ള മലയാളിസമൂഹം നിറമനസ്സോടെയാണ് ഇന്ദുലേഖ ഡോട് കോമിനെ വരവേറ്റത്. പുസ്തകപരിചയം, സിനിമാനിരൂപണം, വീഡിയോ ക്ലിപ്പിങ്ങുകള്‍, പാചകക്കുറിപ്പുകള്‍, തുടങ്ങി വിവരങ്ങള്‍ വിപുലമായതിനൊപ്പം സന്ദര്‍ശകരുടെ എണ്ണവും വര്‍ദ്ധിച്ചു.
ഒന്നാം വാര്‍ഷികത്തിനു തൊട്ടുപിന്നാലെ ഇന്ദുലേഖ ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 2006 ഏപ്രില്‍ 18 മുതല്‍ മേയ് 19 വരെ എം ടി വാസുദേവന്‍ നായരുടെ എല്ലാ പുസ്തകങ്ങളും വെബ്‌സൈറ്റില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. ഒരു ഇന്ത്യന്‍ എഴുത്തുകാരന്റെ എല്ലാ കൃതികളും ഇന്റര്‍നെറ്റില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച വെബ്‌സൈറ്റ് എന്ന മേല്‍വിലാസമാണ് ലിംകാ ബുക്കിലെ സാഹിത്യവിഭാഗത്തില്‍ ഇന്ദുലേഖയ്ക്കുള്ളതെന്ന് ലിംക ബുക്ക് സീനിയര്‍ എഡിറ്റര്‍ ആരതി സിംഗ് മലയാളം ന്യൂസിനോടു പറഞ്ഞു. അപൂര്‍വതകളുടെ ഈ പുസ്തകത്തില്‍ കേരളത്തില്‍ നിന്ന് ഇടം നേടുന്ന ആദ്യ വെബ്‌സൈറ്റ് കൂടിയാണിത്.
ഒരു പുസ്തകക്കടയില്‍ പോയി പുസ്തകങ്ങളുടെ ഏതാനും താളുകള്‍ മറിച്ചുനോക്കി, വാങ്ങണോ എന്നു തീരുമാനിക്കുന്ന രീതി ഇന്റര്‍നെറ്റിലേക്ക് പറിച്ചു നട്ടതാണ് ഇന്ദുലേഖയുടെ വിജയത്തിന്റെ പ്രധാന കാരണം. വിഖ്യാതപുസ്തകങ്ങളുടെയും പുതിയ കൃതികളുടെയും ഏതാനും പേജികള്‍ സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിക്കും പുസ്തകക്കടയിലെന്ന പോലെ ഈ പേജുകള്‍ വായിച്ചു നോക്കാം. ഓര്‍ഡര്‍ നല്‍കിയാല്‍ പുസ്തകം എത്തിക്കാനും ഇന്ദുലേഖ തയാര്‍. വെബ്‌സൈറ്റില്‍ സന്ദര്‍ശകര്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനും കഴിയും.
എം ടി പുസ്തകങ്ങളുടെ പ്രദര്‍ശനത്തിന് ഇപ്പോഴും സന്ദര്‍ശകര്‍ ഏറെയുണ്ട്. എം ടിയുടെ സാഹിത്യസൃഷ്ടികളെ ആധാരമാക്കിയുള്ള ചിത്രങ്ങളും അദ്ദേഹത്തിന്റെ സിനിമകളി നിന്നുള്ള ദൃശ്യങ്ങളും ഇതോടനുബന്ധിച്ചു പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകകപ്പ് ഫുട്‌ബോളിനോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ പുസ്തകങ്ങളുടെ പ്രദര്‍ശനവും മഴയുമായി ബന്ധപ്പെട്ട രചനകളും ചിത്രങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള റെയ്‌ന്‍ രാഗയും ശ്രദ്ധ പിടിച്ചു പറ്റി.
എല്ലാ ദിവസവും ഓരോ പുതിയ പുസ്തകമെങ്കിലും കൂട്ടിച്ചേര്‍ക്കപ്പെടുന്ന ഈ ശേഖരത്തില്‍ നിന്ന് കാറ്റലോഗ് നോക്കിയോ സേര്‍ച്ച് സൌകര്യമുപയോഗിച്ചോ പുസ്തകങ്ങള്‍ കണ്ടെത്താം. വായനക്കാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന ടോപ് ടെന്നും മറ്റും സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു.
മലയാളപുസ്തകങ്ങള്‍ക്കു പുറമേ കേരളവുമായി ബന്ധപ്പെട്ട
