HOME

Team Indulekha വികസിപ്പിക്കുന്നു

Posted by Tom Mangatt

Team Indulekhaയിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യാന്‍ തയാറെടുത്തിരിക്കുകയാണ് ഞങ്ങള്‍. vaasthulekha, g എന്നീ സൈറ്റുകളില്‍ എഴുതാന്‍ കഴിവുള്ളവരെയും ഇന്ദുലേഖ ഡോട്ട് കോം ശൃംഖലയിലെ സൈറ്റുകള്‍ക്ക് പരസ്യങ്ങള്‍ ശേഖരിക്കുന്നവരെയുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്; അതായത്, സബ് എഡിറ്റര്‍മാരും മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവുമാരും.

പ്രവര്‍ത്തന പരിചയം, വിദ്യാഭ്യാസ യോഗ്യത ഇതൊന്നും അത്ര പ്രധാനപ്പെട്ട മാനദണ്ഡങ്ങളായിരിക്കില്ല പുതിയ അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍. Team Indulekhaയുടെ ഇപ്പോഴുള്ള കുതിപ്പിനൊപ്പം നില്‍ക്കാന്‍ ആവശ്യമായ ഊര്‍ജം ഉണ്ടോയെന്ന കാര്യം ആവശ്യത്തിലധികം പ്രാധാന്യത്തോടെ നോക്കുകയും ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കഴിവ് എത്രയുണ്ട് എന്നതിനേക്കാള്‍ ഉള്ള കഴിവ് എത്രമാത്രം വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. കൂടുതല്‍ വിവരങ്ങള്‍ ഈ പേജില്‍ ഉണ്ട്.

കുറഞ്ഞ കാലം കൊണ്ട് ഇന്ദുലേഖ ഡോട്ട് കോം താണ്ടിയ ദൂരവും കയറിയ ഉയരങ്ങളും ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. (ചിലപ്പോഴെങ്കിലും ഞങ്ങളെപ്പോലും!) മലയാളികളുടെ നവമാധ്യമലോകത്ത് ഇന്ദുലേഖ നടത്തുന്ന ജൈത്രയാത്രയില്‍ പങ്കു ചേരാന്‍ താല്പര്യമുള്ള ചെറുപ്പക്കാരെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

Update on 18.08.2009: എഡിറ്റോറിയല്‍ ടീമിലേക്കും മാ‍ര്‍ക്കറ്റിങ് ടീമിലേക്കുമായി നൂറിലധികം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. അവയുടെ പരിശോധനയും തുടര്‍നടപടികളും ആരംഭിച്ചുകഴിഞ്ഞു. അതിനാല്‍, Team Indulekhaയില്‍ അംഗമാകാനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്. ഞങ്ങള്‍ക്കൊപ്പം ചേരാന്‍ താല്പര്യം കാണിച്ചവര്‍ക്കെല്ലാം നന്ദി.

Bookmark and Share Subscribe

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.