HOME

He who lends a book is an idiot ~

Posted by Tom Mangatt

അടുത്ത കാലത്ത് ഇന്ദുലേഖയില്‍ നിന്ന് പുസ്തകം വാങ്ങിയവര്‍ക്ക് നല്ല പരിചയമായിക്കഴിഞ്ഞ കുറിപ്പുകളിലൊന്നാണ് മുകളില്‍. ഇവിടെ നിന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ദിവസവും പോകുന്ന പുസ്തകപ്പൊതികളില്‍ ഇതുപോലെ തല തിരിഞ്ഞ ചില കാര്യങ്ങള്‍ വായിക്കാം.

ഇന്ദുലേഖയില്‍ നിന്ന് പുസ്തകം വാങ്ങുന്നവര്‍ക്ക് പുസ്തകത്തിനൊപ്പം ഒരു സന്ദേശവും നല്‍‌കണമെന്ന തീരുമാനത്തില്‍ നിന്നാണ് ഈ കുറിപ്പെഴുത്തിന്റെ ജനനം. Reuse paper; You are saving trees! എന്ന വാചകത്തിലാണ് തുടക്കം. എല്ലാ പുസ്തകപ്പൊതികളിലും ഇന്ദുലേഖയുടെ ലോഗോയ്ക്കൊപ്പം ഇതും പ്രത്യക്ഷപ്പെട്ടു തുടങ്ങി; 2006-ല്‍. ഒപ്പം, പുസ്തകങ്ങള്‍ പായ്ക്ക് ചെയ്യാന്‍ പഴയ കടലാസ് ഉപയോഗിക്കുന്ന രീതിക്കും തുടക്കമിട്ടു. കുട്ടികളുടെ പാഠപുസ്തകങ്ങള്‍ പൊതിഞ്ഞ ഉപയോഗശൂന്യമായ ബ്രൌണ്‍ പേപ്പര്‍ വരെ പുസ്തകങ്ങള്‍ പായ്ക്ക് ചെയ്യാന്‍ ഉപയോഗിച്ചു. ചിലരെങ്കിലും ഇതു ശ്രദ്ധിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തപ്പോള്‍ ഞങ്ങള്‍ ചെയ്തത് വെറുതെയായില്ല എന്നു മനസ്സിലായി.

ഇന്ദുലേഖയില്‍ നിന്ന് പുറപ്പെടുന്ന ഒരു പുസ്തകപ്പൊതി, എത്രയോ കൈകളിലൂടെ കടന്നുപോയിട്ടാണ് അതിന്റെ ഉടമയിലേക്ക് എത്തുന്നത്! ഒറ്റ നോട്ടത്തില്‍ വായിച്ചു രസിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പുസ്തകപ്പൊതിയിലെ പിന്‍‌കുറിപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ ഈ പാക്കറ്റുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അതൊരു നല്ല അനുഭവമായിരിക്കുമെന്ന് തോന്നി. അപ്പോള്‍ മനസ്സില്‍ വന്ന വാചകമാണ് മുകളിലെ കുറിപ്പില്‍ നിങ്ങള്‍ വായിച്ചത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എ പാഷന്‍ ഫോര്‍ ബുക്സ് (A Passion for Books, edited by Harold Rabinowitz & Rob Kaplan, 1999, Three Rivers Press, New York) വായിച്ചപ്പോള്‍ കിട്ടിയതാണ് ഈ പുസ്തകസിദ്ധാന്തം. ഓര്‍മയില്‍ വരുമ്പോഴൊക്കെ പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വാചകം.

ഉടന്‍ തന്നെ അത്തരത്തില്‍പ്പെട്ട കുറേ വാചകങ്ങള്‍ കൂടി തേടിപ്പിടിച്ചു. Reuse paper; You are saving trees! എന്ന സ്ഥിരം സന്ദേശം ഇത്തരത്തിലുള്ള രസികന്‍ വാചകങ്ങള്‍ക്ക് വഴി മാറുകയും ചെയ്തു. പുസ്തകങ്ങള്‍ കിട്ടിയെന്നറിയിച്ചുകൊണ്ടുള്ള മെയിലില്‍ പലരും ഇപ്പോള്‍ തങ്ങള്‍ക്കു കിട്ടിയ വാചകവും എഴുതിച്ചേര്‍ക്കാറുണ്ട്. ഒപ്പം ഒരു ചിരിയും. :)

കുറിപ്പുകളില്‍ ചിലത് ഇതാ:

“He who lends a book is an idiot. He who returns the book is more of an idiot.”
~ Arabic Proverb

“The man who does not read good books has no advantage over the man who can’t read.”
~ Mark Twain

“To learn to read is to light a fire; every syllable that is spelled out is a spark.”
~ Victor Hugo

“Let us read and let us dance – two amusements that will never do any harm to the world.”
~ Voltaire

“There is more treasure in books than in all the pirate’s loot on Treasure Island.”
~ Walt Disney

“If there’s a book you really want to read but it hasn’t been written yet, then you must write it.”
~ Toni Morrison

“A book must be an ice-axe to break the seas frozen inside our soul.”
~ Franz Kafka

“There are worse crimes than burning books. One of them is not reading them.”
~ Joseph Brodsky

പുസ്തകപ്പാക്കറ്റില്‍ ചേര്‍ക്കാന്‍ വകയുള്ള എന്തെങ്കിലും നിങ്ങളുടെ കൈവശമുണ്ടെങ്കില്‍ താഴെ കമന്റ് ആയി എഴുതൂ. പുതിയ ആശയങ്ങള്‍ക്കും സ്വാഗതം.

Bookmark and Share Subscribe

2 Comments

  1. “Wear the old coat and buy the new book.”

    — Austin Phelps

    There is no greater agony than bearing an untold story inside you. –Maya Angelou

    A great book should leave you with many experiences, and slightly exhausted. You should live several lives while reading it. –William Styron

    It is books that are a key to the wide world; if you can’t do anything else, read all that you can. –Jane Hamilton, The Book of Ruth

  2. Books are not treasure, as long as it is not read.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.