HOME

ഓണക്കോടി ഡോ. സംഗീത മേനോന്

Posted by
Dr. Sangeetha Menon

Dr. Sangeetha Menon

ഇന്ദുലേഖ ഡോട്ട് കോമിന്റെ ഫാഷന്‍ ചാനലായ Gയില്‍ നടത്തിയ ഓണക്കോടി മത്സരത്തില്‍ വിജയം നേടിയത് ഡോ. സംഗീത മേനോന്‍. സംഗീതയ്ക്ക് ടീം ഇന്ദുലേഖയുടെ അഭിനന്ദനങ്ങള്‍. അതുപോലെ, ഓണക്കോടി മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

100 % കോട്ടണ്‍ മെറ്റീരിയലില്‍ ആപ്ലിക് വര്‍ക്ക് ചെയ്ത സല്‍‌വാര്‍ ടോപ്പും പ്രിന്റഡ് ബോട്ടവും ഷോളും അടങ്ങിയ സല്‍‌വാര്‍ സെറ്റായിരുന്നു ഇന്ദുലേഖ ഓണക്കോടി മത്സരത്തില്‍ അവതരിപ്പിച്ചത്. 1100 രൂപയാണ് ഇതിന്റെ വില. ഇന്ദുലേഖയുടെ ന്യൂസ് ലെറ്റര്‍ വരിക്കാര്‍ക്കു വേണ്ടി നടത്തിയ ഈ മത്സരത്തില്‍ പങ്കെടുത്തവര്‍ 399 രൂപ മുതല്‍ 9080 രൂപ വരെ ഇതിനു വില മതിച്ചു. കൃത്യമായ വില ആരും പറഞ്ഞില്ല. ഏറ്റവുമടുത്ത വില പറഞ്ഞത് വിജയിയായ ഡോ. സംഗീതയാണ്; 1109 രൂപ.

ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ക്യാമ്പസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്‌വാന്‍സ്‌ഡ് സ്റ്റഡീസില്‍ പ്രഫസറാണ് ഡോ. സംഗീത. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയില്‍ റാങ്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയ സംഗീതയുടെ, The concept of consciousness in the Bhagavad Gita എന്ന പഠനമാണ് അവര്‍ക്ക് ഡോക്‍ടറേറ്റ് നേടിക്കൊടുത്തത്.

ഇന്ദുലേഖയുടെ ന്യൂസ് ലെറ്ററിന്‌ ആയിരക്കണക്കിന് വരിക്കാരുണ്ടെങ്കിലും ഈ മത്സരത്തില്‍ പങ്കെടുത്തവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്തായിരിക്കും കാരണം? ഇനി ഇതുപോലൊരു മത്സരം ഇന്ദുലേഖ നടത്തണോ? അല്ലെങ്കില്‍, ഏതു തരത്തിലുള്ള മത്സരങ്ങളാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്? അഭിപ്രായങ്ങള്‍ താഴെ കമന്റ് ചെയ്യുമല്ലോ..

3 Comments

  1. This contest was interesting but there is no onam without pookal.The first preference onam is pookalam,thats why we should have to think about a virtual pookala malsaram first time in internet.thank you indulekha.

  2. kurachu koode dainamdina jeevithavumaayi bandhamulla, gauravamulla vishayathil aayirunnenkil nannaayirunnu

  3. I am quite excited about the prize. Informed many in Bangalore and my institute.
    Rarely one would get such a prize and it brings back the nostalgia about my culture and language.

    I must also say that I saw some of your promos (print and TV) and was very much in awe about the innovativeness, artistic excellence and courage you possess — to start a malayalam portal like indulekha.com, develop it professionally and make it highly successful.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.