ഇന്ദുലേഖയില് നിന്ന് BOX4NEWS.com
Posted by Tom Mangatt
Cabinet Minister Anand Sarma inaugurates Box4News.com
2009 ഒക്ടോബര് ആറിന് വൈകിട്ട് കോട്ടയത്തെ പബ്ലിക് ലൈബ്രറി ഹാളില് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്മ BOX4NEWS.com ഉദ്ഘാടനം ചെയ്തപ്പോള് കേരളത്തിലെ മാധ്യമലോകം സാക്ഷ്യം വഹിച്ചത് വാര്ത്താശേഖരണരംഗത്തെ ഒരു വിപ്ലവത്തിനാണ്. വാര്ത്തയുടെ ഉറവിടങ്ങളില് നിന്ന് നേരിട്ട് ഏഡിറ്ററുടെ കംപ്യൂട്ടറിലേക്ക് നിമിഷങ്ങള് കൊണ്ട് വാര്ത്ത എത്തിക്കാന് കഴിയുന്ന ഓണ്ലൈന് ന്യൂസ് ബോക്സാണ് BOX4NEWS.com.
ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമാണിത്. വാര്ത്താവിതരണത്തിലും ശേഖരണത്തിലും സമയലാഭവും സാമ്പത്തികലാഭവും ഉണ്ടാകുമെന്നതാണ് BOX4NEWS.com ന്റെ ഏറ്റവും വലിയ സവിശേഷത.
കോട്ടയം പ്രസ് ക്ലബ് നേതൃത്വം നല്കുന്ന ഈ ബൃഹത്തായ ഓണ്ലൈന് പ്രൊജക്റ്റ് ആസൂത്രണം ചെയ്തതും നിര്മിച്ചതും ടീം ഇന്ദുലേഖയാണ്. ഹോസ്റ്റ് ചെയ്തിരിക്കുന്നത് ഇന്ദുലേഖ ഡോട്ട് കോമിന്റെ ഷിക്കാഗോയിലുള്ള വെര്ച്വല് പ്രൈവറ്റ് സേര്വറിലും.
അച്ചടിക്കു തുടക്കമിട്ട കോട്ടയത്തിന് മറ്റൊരു വലിയ നാഴികക്കല്ലാണ് ഓണ്ലൈന് ന്യൂസ് ബോക്സെന്ന് മന്ത്രി ആനന്ദ് ശര്മ്മ അഭിപ്രായപ്പെട്ടു. അക്ഷരനഗരിയുടെ യശസ്സ് ഓണ്ലൈന് ന്യൂസ് ബോക്സിലൂടെ ഉയര്ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൂര്ണ്ണസാക്ഷരത നേടിയതിനു ശേഷം കോട്ടയം കൈവരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ നേട്ടമാണ് ഓണ്ലൈന് ന്യൂസ് ബോക്സ് എന്നും കേരളത്തിനു മുഴുവന് അഭിമാനിക്കാവുന്ന പ്രയത്നമാണിതെന്നും ഉമ്മന് ചാണ്ടി എം എല് എ പറഞ്ഞു.

BOX4NEWS.com
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്സലര് ഡോ. രാജന് ഗുരുക്കള് സന്ദേശത്തില് പറഞ്ഞത് ഇങ്ങനെ: Box4News.com is a unique example of using Information Technology for collection of news… Deployment of Unicode for Malayalam font in Box4News is a welcome change, enabling conversions from different fonts possible. I wish that this effort kindled the minds of the tech-savvy Malayalam linguists, to resolve the long cherished dream for user- friendly fonts and key boards. Let me congratulate the entire team which made Box4News a reality.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു പുറമേ, റബര് ബോര്ഡ് പബ്ലിക് റിലേഷന്സ്, കോട്ടയത്തെ ജില്ലാ ഇന്ഫര്മേഷന് ഓഫീസ് തുടങ്ങിയവയും വാര്ത്തകള് വിവിധ മാധ്യമങ്ങള്ക്ക് എത്തിക്കാന് BOX4NEWS.com ഉപയോഗിച്ചു തുടങ്ങിക്കഴിഞ്ഞു.
