HOME

സ്നേഹപൂര്‍വം എം ടി തുടങ്ങി

Posted by Tom Mangatt
Swapna with Indulekha's media executive Geo @ MT Book Show

Swapna with Indulekha's executive Geo @ MT Book Show

കോട്ടയം രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ച് തൃശൂര്‍ കറന്റ് ബുക്‍സുമായി ചേര്‍ന്ന് ഇന്ദുലേഖ ഡോട്ട് കോം നടത്തുന്ന എം ടി കൃതികളുടെ പ്രദര്‍ശനത്തിന് തുടക്കമായി. ഇംഗ്ലീഷിലും മലയാളത്തിലുമായി എം ടിയുടെ 45 കൃതികളും എം ടിയേക്കുറിച്ചുള്ള പുസ്തകങ്ങളുമാണ് സ്നേഹപൂര്‍വം എം ടി എന്നു പേരിട്ടിരിക്കുന്ന ഈ പ്രദര്‍ശനത്തിലുള്ളത്.

നൂറുകണക്കിനു പുസ്തകപ്രേമികള്‍ ഇന്ദുലേഖയുടെ സ്റ്റാള്‍ സന്ദര്‍ശിച്ച് പുസ്തകങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. രണ്ടാമൂഴം, മഞ്ഞ്, വാനപ്രസ്ഥം, അമ്മയ്ക്ക്, നാലുകെട്ട്, കണ്ണാന്തളിപ്പൂക്കളുടെ കാലം, എം ടിയുടെ തിരഞ്ഞെടുത്ത കഥകള്‍, നിന്റെ ഓര്‍മയ്ക്ക് എന്നീ പുസ്തകങ്ങളാണ് ഹോട്ട് കേക്ക് പദവി സ്വന്തമാക്കിയിരിക്കുന്നത്. ഇവയില്‍ പലതും മേളയുടെ തന്നെ ഹോട്ട് കേക്കുകളാണ്.

Tom Mangatt & Pepin Thomas (Current Books Thrissur)

Tom Mangatt & Pepin Thomas (Current Books Thrissur)

എം ടി കൈയൊപ്പിട്ട പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടി വരുന്നവരും ഒരുപാട്. രണ്ടാമൂഴം, എം ടിയുടെ തിരഞ്ഞെടുത്ത കഥകള്‍ എന്നിവയാണ് ഇന്ദുലേഖയുടെ Signature Series-ല്‍ ലഭിക്കുന്ന എം ടി പുസ്തകങ്ങള്‍. എം ടി (രണ്ടാമൂഴം), അടൂര്‍ ഗോപാലകൃഷ്‌ണന്‍ (നാലു പെണ്ണുങ്ങള്‍), ഒ എന്‍ വി കുറുപ്പ് (നടക്കാവുകളിലൂടെ), മമ്മൂട്ടി (കാഴ്ചപ്പാട്), കാക്കനാടന്‍ (ഒറോത), പെരുമ്പടവം ശ്രീധരന്‍ (ഒരു സങ്കീര്‍ത്തനം പോലെ) എന്നിവര്‍ കൈയൊപ്പിട്ട പുസ്തകങ്ങളടങ്ങിയ പ്രത്യേക പാക്കേജും Signature Series-ന്റെ ഭാഗമായി ഇന്ദുലേഖ ബുക്ക് ഫെയറില്‍ അവതരിപ്പിച്ചിട്ടുണ്ട്.

പുസ്തകപ്രേമികളെ മാ‍ത്രമല്ല, വാര്‍ത്ത തേടി അലയുന്ന മാധ്യമപ്രവര്‍ത്തകരെയും ഇന്ദുലേഖയുടെ എം ടി പ്രദര്‍ശനം ആകര്‍ഷിക്കുന്നുണ്ട്.  മലയാള മനോരമ, മാതൃഭൂമി, ദീപിക, ഏഷ്യാനെറ്റ് കേബിള്‍ വിഷന്‍, മംഗളം എന്നിവ ഇതേക്കുറിച്ച് വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കിക്കഴിഞ്ഞു. ഡിസംബര്‍ ആറിന് വൈകുന്നേരം പുസ്തകമേള സമാപിക്കും.

Signature Series-ലെ പുസ്തകങ്ങള്‍ വൈകാതെ നമ്മുടെ ഓണ്‍ലൈന്‍ ഷോപ്പിലും വിതരണത്തിന് എത്തും.

Bookmark and Share Subscribe

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.