HOME

ഇന്ദുലേഖയ്ക്ക് Best Display Award

Posted by
Tom receives Best Display Award from Dr. George Onakkur

Tom receives Best Display Award from Dr. George Onakkur

കോട്ടയം രാജ്യാന്തര പുസ്തകമേളയിലെ ഇന്ദുലേഖയുടെ സ്നേഹപൂര്‍വം എം ടി പ്രദര്‍ശനത്തിന് Best Display Award. മേളയുടെ സമാപനദിവസമായ ഡിസംബര്‍ ആറിന് ഡോ. ജോര്‍ജ് ഓണക്കൂറാണ് അവാര്‍ഡ് സമ്മാനിച്ചത്.

കോട്ടയം പുസ്തകമേളയിലെ ഏറ്റവും ശ്രദ്ധ പിടിച്ചു പറ്റിയ പോയിന്റ് ഇന്ദുലേഖയുടെ എം ടി പുസ്തകശേഖരമായിരുന്നു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും. (അതിനു തെളിവായി വായനക്കാരുടെ തിരക്കും പിന്നെ, ഈ അവാര്‍ഡും!) അതില്‍ ഒരുപാട് അഭിമാനവും സന്തോഷവുമുണ്ട്. അതിലേറെയുണ്ട്, ഇതിനായി ഇന്ദുലേഖയ്ക്കൊപ്പം നിന്നവരോടും വായനക്കാരോടുമുള്ള നന്ദി.

ഒരു ലക്ഷത്തോളം രൂപ മുഖവിലയുള്ള എം ടി കൃതികളാണ് കോട്ടയത്തെ വായനക്കാര്‍ സ്വന്തമാക്കിയത്. കോട്ടയം സന്ദര്‍ശിക്കുന്ന സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ ബുക് ഫെയറിലേക്ക് പറഞ്ഞയച്ച് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടിയ ഇന്ദുലേഖയുടെ വായനക്കാരായ മറുനാടന്‍ മലയാളികളും ധാരാളം. ഇന്ദുലേഖയുടെ സ്റ്റാളിലെ എം ടി കൈയൊപ്പിട്ട പുസ്തകങ്ങള്‍ പുസ്തകമേളയുടെ തന്നെ പ്രധാന ആകര്‍ഷണമായിരുന്നു. രാജാ രവിവര്‍മയുടെ പെയിന്റിങ്ങുകള്‍ കൊണ്ടുള്ള ഇന്ദുലേഖയുടെ ബുക്ക് മാര്‍ക്കുകളും സൂപ്പര്‍ ഹിറ്റായി. 24 രവിവര്‍മ ചിത്രങ്ങളാണ് സുന്ദരമായ ബുക്ക് മാര്‍ക്കുകളായി മാറിയത്.

മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ, കാല്‍ നൂറ്റാണ്ട് പിന്നിട്ട കോട്ടയം രാജ്യാന്തരപുസ്തക മേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് റെട്രോസ്‌പെക്റ്റീവ് എന്ന ഗണത്തില്‍ പെടുത്താവുന്ന ഇത്തരമൊരു എക്സ്ക്ലൂസീവ് ബുക്ക് ഷോ. കേരളത്തില്‍ മറ്റേതെങ്കിലും പുസ്തകമേളയിലും ഇങ്ങനെയൊരു എഴുത്തുകാരന്‍ ബഹുമാനിക്കപ്പെട്ടിട്ടില്ല. എഴുത്തുകാരന്റെ റെട്രോസ്‌പെക്റ്റീവ് അവതരിപ്പിച്ച കേരളത്തിലെ ആദ്യത്തെ പുസ്തകമേളയായി കോട്ടയം ബുക്ക് ഫെയറും അത്  ക്യൂറേറ്റ് ചെയ്ത ഇന്ദുലേഖയും നമ്മുടെ പുസ്തകചരിത്രത്തില്‍ തന്നെ ഇതോടെ ഇടം പിടിക്കുകയാണ്.

പുസ്തകമേള സന്ദര്‍ശിച്ച പ്രമുഖരെല്ലാം തന്നെ സ്നേഹപൂര്‍വം എം ടി കാണാന്‍ ഇന്ദുലേഖയുടെ സ്റ്റാളില്‍ എത്തിയിരുന്നു. മേള ഉദ്ഘാടനം ചെയ്ത അടൂര്‍ ഗോപാലകൃഷ്‌ണന്‍, കെ ജി ജോര്‍ജ്, തിരക്കഥാകൃത്ത് ജോണ്‍ പോള്‍, സാറാ ജോസഫ്, രവി ഡീസീ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പെടുന്നു. (ഫോട്ടോ ഗാലറി ഇവിടെ.)

ഇന്ദുലേഖയുടെ മീഡിയ എക്സിക്യൂട്ടീവ് ജിയോ മത്തായി ആയിരുന്നു സ്നേഹപൂര്‍വം എം ടി പുസ്തകപ്രദര്‍ശനത്തിന്റെ കോഡിനേറ്റര്‍. സെയില്‍‌സ് അസിസ്റ്റന്റായി മിനിയും.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.