HOME

ഇന്ദുലേഖയ്‌ക്ക് ഒപ്പ് ഇന്നസെന്റിന്റെ വക

Posted by
Innocent and Tom @ Kottayam Press Club

Innocent and Tom Mangatt @ Kottayam Press Club

ഇന്ദുലേഖയുടെ സിഗ്‌നേച്ചര്‍ സീരിസിലേക്ക് മറ്റൊരാള്‍ കൂടി: ജീവിതത്തിലും സിനിമയിലും ഫലിതം  നിറയ്‌ക്കുന്നതില്‍ കേമനായ ചലച്ചിത്രനടന്‍ ഇന്നസെന്റ്.  കോട്ടയം പ്രസ് ക്ലബ്ബില്‍ വച്ചാണ് അദ്ദേഹം ഇന്ദുലേഖ ഡോട്ട് കോമിനു വേണ്ടി പുസ്തകങ്ങള്‍ ഒപ്പിട്ടത്. നായകനായി അഭിനയിച്ച പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന്റെ പ്രിവ്യുവിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ എത്തിയതായിരുന്നു ഇന്നസെന്റ് ചേട്ടന്‍.

രണ്ടു പുസ്തകങ്ങളാണ്  അദ്ദേഹത്തിന്റേതായി വിപണിയില്‍ ഉള്ളത്: ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ഞാന്‍ ഇന്നസെന്റ്, കഥാസമാഹാരമായ മഴക്കണ്ണാടി എന്നിവ. 100 കോപ്പികളാണ് സാധാരണ സിഗ്‌നേച്ചര്‍ സീ‍രിസിനു വേണ്ടി ഒപ്പിടാറുള്ളത്. എന്നാല്‍, ഇന്നസെന്റ് ചേട്ടന്റെ കോട്ടയം വരവ് നേരത്തെ അറിയാതിരുന്നതുകൊണ്ട് അതു നടന്നില്ല. എങ്കിലും, രണ്ടു പുസ്തകങ്ങളുടെയും ഇന്ദുലേഖയുടെ സ്റ്റോക്കിലുള്ള കോപ്പികളിലെല്ലാം അദ്ദേഹം കൈയൊപ്പിട്ടു.

കൊടും തമാശക്കാരനാണെങ്കിലും ഒപ്പിട്ടപ്പോള്‍ ഇന്നസെന്റ് ചേട്ടന്‍ സീരിയസായിരുന്നു കേട്ടോ :) സംശയമുണ്ടെങ്കില്‍ മുകളിലെ ഫോട്ടോ ഒന്നുകൂടി നോക്കുക! കേരള കൌമുദിയുടെ ഫൊട്ടോഗ്രാഫര്‍ ബിനീഷ് മള്ളൂശേരി എടുത്ത ചിത്രമാണത്. ബിനീഷിന് നന്ദി.

ഇന്നസെന്റിന്റെ രണ്ടു പുസ്തകങ്ങളുടെയും പ്രസാധകര്‍ കോഴിക്കോട്ടെ ഒലിവ് പബ്ലിക്കേഷന്‍സാണ്. ഒലിവിന്റെ പുസ്തകങ്ങളുടെ ഓണ്‍ലൈന്‍ വിതരണം നടത്തുന്നത് ഇന്ദുലേഖയും.

Quick Search:

2 Comments

  1. Congratulations&good luck to Tom&Swapna for your great effort in promoting Malayalam literature!!

  2. Thanks a million! Continue to enjoy indulekha.com

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.