HOME

ഇനി മഴയെഴുത്ത് മത്സരം!

Posted by
Painting: Mopasang Valath

Painting: Mopasang Valath

വീണ്ടും വരികയാണ് മഴക്കാലം. ചുട്ടുപൊള്ളുന്ന വേനലിന്റെ ക്രൌര്യം ഓര്‍മയാക്കി മാറ്റിക്കൊണ്ട് ഇടവപ്പാതിയിലെ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ അനുഗ്രഹം. ചിലപ്പോള്‍ നിഗ്രഹത്തിനും പുറപ്പെടുന്നു മഴ. ആനന്ദവും അതുപോലെതന്നെ ആധികളും സമ്മാനിക്കുന്നു നമ്മുടെ മഴക്കാലം. ചിലരെ സന്തോഷിപ്പിക്കുന്നു, ചിലരെ വേദനിപ്പിക്കുന്നു.

ഈ മഴക്കാലത്ത് മഴയേക്കുറിച്ചുള്ള രചനകള്‍ക്കായി ഇന്ദുലേഖ കാത്തിരിക്കുന്നു. എല്ലാ വായനക്കാര്‍ക്കും സ്വാഗതം. ഓര്‍മക്കുറിപ്പ്, കവിത, യാത്രാവിവരണം… അങ്ങനെ എന്തുമാകാം. editor@indulekha.com എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. നേരത്തെ പ്രസിദ്ധീകരിച്ച രചനകള്‍ സ്വീകാര്യമല്ല. പുതിയവ മാത്രം അയയ്‌ക്കുക.

തിരഞ്ഞെടുക്കപ്പെടുന്നവ ഇന്ദുലേഖയില്‍ പ്രസിദ്ധീകരിക്കും. ഏറ്റവും മികച്ച രചനയ്‌ക്ക് എം ടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്‌ണന്‍, ഒ എന്‍ വി കുറുപ്പ്, മമ്മൂട്ടി തുടങ്ങിയവര്‍ ഒപ്പിട്ട പുസ്തകങ്ങളടങ്ങിയ Great Signature Series സമ്മാനം!

UPDATE: സമ്മാനയോഗ്യമായ നിലവാരമുള്ള രചനകള്‍ ലഭിക്കാഞ്ഞതുകൊണ്ട് ഈ മത്സരം ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്. പങ്കെടുത്തവര്‍ക്ക് നന്ദി.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.