HOME

യാത്രക്കുറിപ്പ് മത്സരം: സമ്മാനം ശിവ‌യ്‌ക്ക്

Posted by
Siva

Siva

ഇന്ദുലേഖ നടത്തിയ യാത്രക്കുറിപ്പ് മത്സരത്തില്‍ ഡി. ശിവകുമാര്‍ സമ്മാനാര്‍ഹനായി. ഉദയഗിരിക്കോട്ടയിലേക്കുള്ള യാത്രയുടെ വിവരണവും ചിത്രങ്ങളുമാണ് ശിവകുമാറിന് വിജയം നേടിക്കൊടുത്തത്. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയില്‍ പുലിയൂര്‍ കുറിച്ചിയിലാണ്  ചരിത്രപ്രസിദ്ധമായ ഈ കോട്ട. യാത്രയും ഫോട്ടോഗ്രഫിയും ഏറെ ഇഷ്‌ടപ്പെടുന്ന ശിവകുമാര്‍ ശിവ എന്ന പേരില്‍ എന്റെ യാത്രകള്‍ എന്ന മനോഹരമായ ബ്ലോഗ് എഴുതുന്നുണ്ട്. 1000 രൂപയുടെ യാത്രാവിവരണ ഗ്രന്ഥങ്ങളാണ് ശിവയ്‌ക്ക് സമ്മാനമായി ലഭിക്കുന്നത്. ശിവയ്‌ക്ക് അഭിനന്ദനങ്ങള്‍.

തിരുവനന്തപുരത്ത് മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്‌ഷനിസ്റ്റായി ജോലി ചെയ്യുന്ന ശിവ ഇന്ദുലേഖയേക്കുറിച്ചും മത്സരത്തേക്കുറിച്ചും പറഞ്ഞത് ഇങ്ങനെ: ഇന്ദുലേഖ പതിവായി കാണാറുണ്ട്. എന്നേക്കാള്‍ ശ്രദ്ധിക്കുന്നത് എന്റെ ഭാര്യ സരിജയാണ്. മുന്‍പ് ഇന്ദുലേഖ നടത്തിയ സ്നേഹപൂര്‍വം മാധവിക്കുട്ടിക്ക് എന്ന കത്തെഴുത്ത് മത്സരത്തിലെ വിജയി സരിജയായിരുന്നു. സരിജയാണ് ഈ മത്സരത്തെക്കുറിച്ച് നിങ്ങളുടെ ന്യൂസ് ലെറ്ററിലൂടെ അറിഞ്ഞത്. മത്സരത്തിന് ഈ യാത്രാവിവരണം അയച്ചതും സരിജ തന്നെ. സമ്മാനം കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നില്ല. യാത്രയും ഫോട്ടോഗ്രഫിയും എല്ലാം ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. എഴുതുന്നത് സന്തോഷം തരുന്ന കാര്യമാണ്. അതിനു ലഭിക്കുന്ന നല്ലവാക്കുകളും അംഗീകാരങ്ങളും അതിലേറെ സന്തോഷം ഉളവാക്കുന്നു. ഇന്ദുലേഖ പോലെയൊരു സൈറ്റ് ഇത്ര ആക്റ്റീവായ് നടത്തിക്കൊണ്ടു പോകുന്നതിന് തീര്‍ച്ചയായും നിങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ശിവയുടെ യാത്രക്കുറിപ്പും ഒപ്പം മത്സരത്തിലേക്ക് ലഭിച്ചവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുറിപ്പുകളും ഇന്ദുലേഖയില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി. ഇനിയും മത്സരങ്ങളില്‍ പങ്കെടുക്കുക.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.