HOME

INDULEKHA.BiZ: ഇന്ദുലേഖയുടെ പുതിയ ചുവട്

Posted by
INDULEKHA.BiZ

INDULEKHA.BiZ

ഈ ചിങ്ങം ഒന്നിന് (2010 ഓഗസ്റ്റ് 17) നമ്മള്‍ പുതിയൊരു ചുവടു കൂടി വയ്‌ക്കുകയാണ്. ഇന്ദുലേഖയുടെ വായനക്കാരായ പുസ്തകപ്രേമികളും മലയാളത്തിലെ പുസ്തകപ്രസാധകരും ഏറെക്കാലമായി കാത്തിരിക്കുന്ന നമ്മുടെ ഓണ്‍ലൈന്‍ പുസ്തകശാല INDULEKHA.BiZ ഇന്ന് യാഥാര്‍ഥ്യമാകുന്നു.

കഴിഞ്ഞ 12 മാസത്തിലധികമായി ഇതിന്റെ പണിപ്പുരയിലായിരുന്നു ടീം ഇന്ദുലേഖ. പലരുടെയും കഠിനാധ്വാനം ഇതിനു വേണ്ടിവന്നിട്ടുണ്ട്. അനുയോജ്യമായ സോഫ്‌റ്റ്വെയറുകള്‍ കണ്ടെത്തുകയും ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുകയും ചെയ്യുന്നതു മുതല്‍ കേരളത്തിലെ ചെറുതും വലുതുമായ വിവിധ പ്രസാധകരുമായി ധാരണയുണ്ടാക്കുന്നതുവരെ വിഷമം പിടിച്ച ഒരുപാട് ജോലികള്‍ ചെയ്‌തു തീര്‍ക്കാനുണ്ടായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് പ്രോസസ് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ്‌വേ ആയിരുന്നു മറ്റൊരു വലിയ പ്രശ്നം.

അതൊരു നീണ്ട യാത്രയായിരുന്നു. പലയിടത്തും തടഞ്ഞു നിന്നിട്ടുണ്ട്. ചിലപ്പോഴെങ്കിലും മുന്നോട്ടുള്ള വഴി കാണാതെ വിഷമിച്ചിട്ടുണ്ട്. ദൈവാനുഗ്രഹം കൊണ്ടും ടീം ഇന്ദുലേഖയുടെ ഒത്തൊരുമിച്ചുള്ള പ്രയത്നം കൊണ്ടും ഞങ്ങളുടെ പല സുഹൃത്തുക്കളുടെയും ഇന്ദുലേഖയുടെ ഒരുപാട് വായനക്കാരുടെയും പ്രോത്സാഹനം കൊണ്ടും പ്രതിസന്ധികളെ മറികടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

മലയാളത്തിലെ പ്രമുഖ പുസ്തകപ്രസാധകരെല്ലാം തന്നെ നമ്മുടെ ഈ സംരംഭത്തില്‍ കൈ കോര്‍ക്കുന്നുണ്ട്. ഡി സി ബുക്‍സ്, കറന്റ് ബുക്‍സ്, കറന്റ് ബുക്‍സ് തൃശൂര്‍, മാതൃഭൂമി, ഒലിവ് പബ്ലിക്കേഷന്‍സ്, ഗ്രീന്‍ ബുക്‍സ്, സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്, എച്ച് ആന്‍ഡ് സി പബ്ലിക്കേഷന്‍സ്, പൂര്‍ണ, പ്രണത ബുക്‍സ്, ഗ്രാന്‍ഡ് ബുക്‍സ്.. അങ്ങനെ നീളുന്നു പ്രസാധകരുടെ നിര.

ഇന്ദുലേഖയുടെ സപ്പോര്‍ട്ടിലേക്ക് മെയില്‍ അയച്ച് പുസ്തകം വാങ്ങുന്ന രീതി ഇനി ആവശ്യമില്ല. ഞങ്ങളുടെ ഇടപെടല്‍ ഇല്ലാതെ തന്നെ വായനക്കാര്‍ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് ഷോപ്പിങ് കാര്‍ട്ടില്‍ ചേര്‍ക്കാനും ഷോപ്പിങ് കഴിയുമ്പോള്‍ ചെക്ക് ഔട്ട് ചെയ്യാനും സൈറ്റിലൂടെത്തന്നെ പണം നല്‍കാനും കഴിയുന്ന വിധത്തിലാണ് INDULEKHA.BiZ ക്രമീകരിച്ചിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിനു പുറമേ എ ടി എമ്മുകളില്‍ ഉപയോഗിക്കുന്ന ഡെബിറ്റ് കാര്‍ഡും നെറ്റ് ബാങ്കിങ്ങും Itz Cash പോലെയുള്ള ക്യാഷ് കാര്‍ഡും ഉപയോഗിച്ച് നമ്മുടെ പെയ്‌മെന്റ് ഗേറ്റ്വേയിലൂടെ പണം നല്‍കാം. (സൈറ്റില്‍ ഇപ്പോള്‍ സ്വീകരിക്കുന്ന കാര്‍ഡുകളുടെയും മറ്റും വിശദമായ പട്ടിക ഇവിടെ കാണാം. പുതിയ കാര്‍ഡുകള്‍ നമ്മള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കുകയാണ്.)

ക്രെഡിറ്റ് കാര്‍ഡുകളുടെയും മറ്റും പ്രോസസിങ്ങിനായി ഇന്ദുലേഖ ഉപയോഗിക്കുന്നത് ആക്‍സിസ് ബാങ്ക്, സിറ്റി ബാങ്ക്, എച് ഡി എഫ് സി ബാങ്ക് എന്നിവയുടെ അതിസുരക്ഷിത ഹൈ-ടെക് സേര്‍വറുകളാണ്. മുംബൈയിലെ E Billing Solutions Pvt. Ltd. (EBS) ആണ് നമ്മുടെ പെയ്‌മെന്റ് ഗേറ്റ്‌വേ മാനേജ് ചെയ്യുന്നത്. PCI DSS 1.1 Standards പാലിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമായ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങളിലൊന്നാണ് അവരുടേത്.

ഏതാണ്ട് എല്ലാ പുസ്തകങ്ങള്‍ക്കും ഡിസ്‌കൌണ്ട് എന്നതാണ് ഈ ഓണ്‍ലൈന്‍ ബുക്ക് ഷോപ്പിന്റെ ഏറ്റവും വലിയ സവിശേഷത. ഇതിനൊപ്പം, ഇന്ത്യക്കുള്ളില്‍ ഫ്രീ ഷിപ്പിങ്ങും. 501 രൂപ മുതലുള്ള ഓഡറുകളാണ് ഫ്രീ ഷിപ്പിങ്ങിന്റെ പരിധിയില്‍ വരുന്നത്. 500 രൂപ വരെയുള്ള ഓഡറുകള്‍ക്ക് വെറും 39 രൂപ ഷിപ്പിങ്ങ് ചാര്‍ജായി ഈടാക്കും. പുസ്തകങ്ങള്‍ സുരക്ഷിതമായി വായനക്കാരുടെ കൈയില്‍ എത്തുന്നു എന്ന് ഉറപ്പു വരുത്താനായി രജിസ്റ്റേഡ് പോസ്റ്റ് വഴിയോ സ്പീഡ് പോസ്റ്റ് വഴിയോ ആയിരിക്കും അവ അയ‌ക്കുന്നത്. ബുക്ക് ക്ലബ് അംഗത്വം ഇല്ലാത്തവര്‍ക്കും INDULEKHA.BiZ-ലെ സൌജന്യങ്ങള്‍ സ്വന്തമാക്കാം.

ഓണ്‍ലൈന്‍ ബുക്ക് ഷോപ്പ് ചെയ്യുന്നതിനേക്കുറിച്ച് യാദൃശ്ചികമായി അറിഞ്ഞ് മെയിലിലും ഫോണിലുമൊക്കെ ഇടയ്‌ക്കിടെ അന്വേഷണം നടത്തിക്കൊണ്ടിരുന്ന ഒരിക്കല്‍ പോലും ഞങ്ങള്‍ കണ്ടിട്ടില്ലാത്ത ഇന്ദുലേഖയുടെ വായനക്കാരെ സ്നേഹപൂര്‍വം ഓര്‍ത്തുകൊണ്ട് INDULEKHA.BiZ മലയാളത്തിലെ പുസ്തകപ്രേമികള്‍ക്ക് സമര്‍പ്പിക്കുന്നു. Let us make friends with books!

9 Comments

  1. ബെന്യാമിന്റെ ‘ആടുജീവിതം’ INDULEKHA.BIZ സേവനത്തിലൂടെ വാങ്ങി ഈ സൌകര്യം പ്രയോജനപ്പെടുത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. പലപ്പോഴും, ഇന്ദുലേഖയിലൂടെ ചില പുസ്തകങ്ങളെക്കുറിച്ചറിഞ്ഞ്, വാങ്ങുവാനുള്ള കടമ്പകളോര്‍ത്ത് വേണ്ടെന്ന് വെച്ചിട്ടുണ്ട്. പുതിയ സംവിധാനത്തിലൂടെ ബുക്ക് ഓര്‍ഡര്‍ ചെയ്യുവാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നു മാത്രമല്ല, ഓണ്‍ലൈന്‍ മുഖേനയുള്ള പണമിടപാടും (ഫെഡറില്‍ ബാങ്കിന്റെ FedNet സൌകര്യത്തിലൂടെ) പ്രശ്നമൊന്നുമില്ലാതെ നടന്നു. ഇന്ദുലേഖയുടെ ഈ പുതിയ ഉദ്യമത്തിന്‌ എല്ലാ ഭാവുകങ്ങളൂം. :-)

    NEW ARRIVALS, RECENTLY SOLD എന്നിവയില്‍ വിഭാഗം തിരിച്ചു കാണുവാനുള്ള സൌകര്യം കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

  2. വ്യക്തിപരമായിപ്പറഞ്ഞാൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി ഏറ്റവും മികച്ച സര്‍വ്വീസുകള്‍ പ്രൊവൈഡ് ചെയ്യുന്നു എന്ന് അനുഭവപ്പെട്ടിട്ടുള്ള വെബ്ബുകളിലൊന്നാണ് ഇന്ദുലേഖ. അതിന്റെ അഗാധമായ സന്തോഷവും രേഖപ്പെടുത്തുന്നു. പുതിയ സംരംഭം കൂടുതല്‍ മേച്ചില്‍പ്പുറങ്ങളിലേക്ക് ഇന്ദുലേഖയെ കൊണ്ടെത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.

  3. കഴിഞ്ഞ വെക്കേഷൻ ട്രീപ്പിനു ഇന്ദുലേഖയ്ക്ക് ഒരു ലിസ്റ്റ് കൊടുത്ത് പുഷ്പ്പം പോലെ പുസ്തകങ്ങൾ വാങ്ങിച്ചിട്ടുണ്ട്. എ ഗ്രേറ്റ് സർവ്വീസ്. ആശംസകൾ.

  4. പുസ്തകം കൈപ്പറ്റി :)
    (48 മണിക്കൂറായില്ല ഓര്‍ഡര്‍ ചെയ്തിട്ട്…)

  5. ഈയടുത്ത കാലത്ത് ഭാരതി എയർടെല്ലുമായി ബന്ധപ്പെട്ട ഒരു വാർത്ത വായിച്ചു. അതായത് ഭീമാകാരനായി വളർന്ന ഈ ഇന്ത്യൻ ടെലിഫോൺ കമ്പനി ദക്ഷിണാഫ്രിക്കയിലെ മറ്റൊരു ഭീമാകാരനായ ടെലികോം കമ്പനിയേക്കൂടി ഏറ്റെടുക്കുന്നു എന്ന്. കുറച്ച് നാൾ ബംഗളൂരിൽ താമസിച്ചിട്ടുള്ളതിനാൽ ആ വാർത്തയിൽ എനിക്ക് യാതൊരു സർപ്രൈസും തോന്നിയില്ല. കാരണം എയർടെല്ലിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ഉപഭോക്താവായിരുന്നു ഞാനവിടെ. ഒരു കമ്പ്ലയിന്റോ മറ്റോ രജിസ്റ്റർ ചെയ്താൽ സർവ്വീസ് എഞ്ചിനീയഴ്സിനെ അയച്ച് അപ്പോ പരിഹരിച്ചു കളയും പ്രശ്നങ്ങൾ. പിന്നെപ്പിന്നെ ഞങ്ങൾ സുഹൃത്തുക്കളുടെയിടയിൽ അതൊരു തമാശയായി; എയർടെല്ലിന്റെ സർവ്വീസ് എഞ്ചിനീയേഴ്സിനെ വീട്ടിൽ നിന്ന് ഇറക്കിവിടണമെങ്കിൽ വേറൊരു കംബ്ലയിന്റ് രജിസ്റ്റർ ചെയ്യണമെന്ന്. അത്രക്കും മികച്ച ഒരു കസ്റ്റമർ ഓറിയന്റഡ് കമ്പനി എങ്ങനെ വളരാതിരിക്കും?

    ഇത് പോലെ തന്നെയാ‍ണു കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ഞാനനുഭവിച്ച ഇന്ദുലേഖയുടേയും അവരുടെ സപ്പോർട്ട് ടീമിന്റേയും സേവനങ്ങൾ. ഫോളോ അപ്പ് ചെയ്ത് സന്തോഷം കൊണ്ട് വീർപ്പ് മുട്ടിക്കും.. കസ്റ്റമർ നമ്മളാണോ അതോ അവരാണോ എന്ന് തോന്നുംവിധമുള്ള സേവനങ്ങൾ.

    -എട്ടോ പത്തോ തവണ ഖത്തറിൽ ഇരുന്ന് ഇവരുമായി 100% സക്സസ്ഫുൾ ട്രാൻസാക്ഷൻസ് നടത്തിയിട്ടുള്ള ഇന്ദുലേഖയുടെ ഒരോ കുഞ്ഞ് വളർച്ചയിലും സന്തോഷിക്കുന്ന ഒരാൾ..!

  6. ശരിയാണ്‌. തീര്‍ത്തും നല്ലൊരു സൈറ്റ് തന്നെയാണിത്. പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ഫാസ്റ്റ് ഡെലിവറി. നല്ല പാക്കിങ്ങ്.

    പുസ്തകങ്ങളെപ്പറ്റിയുള്ള ഒരു വിവരണം നല്‍കിയാല്‍ വളരെ നല്ലതാണ്‌. തെറ്റായിട്ടുള്ള പുസ്തകം കിട്ടിയാല്‍ റീപ്ലേസ് നടപടി എങ്ങനെയാണ്‌? അങ്ങനെ ഒന്നു നടന്നിട്ടില്ല. അഥവാ നടന്നാല്‍?

  7. @ Rijo Thomas Sunny
    അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കാനുള്ള മുന്‍‌കരുതലുകള്‍ നമ്മള്‍ എടുത്തിട്ടുണ്ട്. എങ്കിലും, തെറ്റായി ഒരു പുസ്‌തകം വന്നാല്‍ അത് തീര്‍ച്ചയായും മാറ്റി തരും; ഇന്ദുലേഖ ബിസിന്റെ ചെലവില്‍ തന്നെ. സംശയിക്കേണ്ട.

  8. @Ajith Thomas
    വളരെ നല്ലത്. ഞാനിത് പറയാന്‍ കാരണം, ebay‍-ല്‍ നിന്നും ഒരു പെന്‍ഡ്രൈവ് ഞാന്‍ വാങ്ങി. പക്ഷെ എനിക്കത് കിട്ടിയത് ബില്‍ അടങ്ങിയ പാക്ക് മാത്രമായിരുന്നു. അതിന്‍റെ Seller-മായി Contact ചെയ്തു. 1Week ഉള്ളില്‍ അത് പരിഹരിക്കപ്പെട്ടു.

    പിന്നെ മാത്യഭൂമിയില്‍ നിന്നും ഞാന്‍ പശ്ചിം ദിഗന്തെ പ്രദോക്ഷ് കാലേ എന്ന വിക്രമന്‍ നായരുടെ പുസ്തകം വാങ്ങി. എനിക്ക് 10 Days എടുത്തു കിട്ടാന്‍.
    ഞാന്‍ സൈറ്റില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ ബുക്ക് മാറിയെന്നും, ഇയര്‍ ബുക്കാണ്‌ മാറ്റി അയച്ചിരിക്കുന്നതെന്നും പറഞ്ഞു. പിന്നെ ആ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു.
    :)

  9. ഇന്ദുലേഖ എന്ന സൈറ്റ് ലാളിത്യം കൊണ്ട് വളരെയേറെ ഇഷ്ടപ്പെട്ടു. എനിക്ക് ഇന്ദുലേഖക്ക് വേണ്ടി വര്‍ക്ക് ചെയ്താല്‍ കൊള്ളാമെന്നു തന്നെയുണ്ട്. :)

    ഇന്ദുലേഖയില്‍ നമുക്ക് ട്രാക്ക് ചെയ്യുന്ന ഇന്‍ഫോര്‍മേഷന്‍ കിട്ടുന്നു. (ഞാന്‍ ഉപയോഗിച്ചിട്ടുള്ള സൈറ്റില്‍-FlipCart, Mathrubhumi…എന്നിവയിലൊന്നും തന്നെ ഇത് ലഭ്യമല്ല.) ഞാന്‍ ഇന്ദുലെഖയില്‍ നിന്നും ഞാന്‍ 3 പുസ്തകങ്ങള്‍ വാങ്ങി. ഫാസ്റ്റ് ഡെലിവറി, നല്ല പാക്കിങ്ങ്. സംശയങ്ങള്‍ തീര്‍ക്കാന്‍ നമ്പറും.

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.