ഓര്‍മയിലൊരീണം: വായനക്കാരുടെ സമ്മാനം സിന്ധുവിന്
Posted by Swapna Tom Mangatt
Sindhu Varghese
മലയാളസംഗീതം.ഇന്‍ഫോയും ഇന്ദുലേഖയും ചേര്‍ന്ന് നടത്തിയ ഓര്‍മയിലൊരീണം മത്സരത്തില്‍ Readers Choice സമ്മാനം സിന്ധു വര്‍ഗീസിന്. മൂവിരാഗയുടെ വായനക്കാര്‍ ഏറ്റവുമധികം Like / Tweet / Share ചെയ്യുന്ന ലേഖനത്തിനായിരുന്നു ഈ സമ്മാനം ഏര്‍പ്പെടുത്തിയിരുന്നത്. 100 സിനിമകളുടെ DVD സെറ്റാണ് സമ്മാനം. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിലെ പൂങ്കാറ്റിനോടും കിളികളോടും എന്ന ഗാനത്തെക്കുറിച്ചെഴുതിയ കുറിപ്പാണ് സിന്ധുവിനെ 251 വായനക്കാര്‍ക്ക് പ്രിയങ്കരിയാക്കിയത്.
ചങ്ങനാശ്ശേരി സ്വദേശിയായ സിന്ധു കഴിഞ്ഞ 10 വര്‍ഷങ്ങളായി സ്വിറ്റ്‌സര്‍ലന്‍ഡിലാണ്; ഭര്‍ത്താവ് വിനുവിനും മക്കള്‍ ശ്വേത, ശ്രേയ എന്നിവര്‍ക്കുമൊപ്പം. സിന്ധുവിന്റെ ഇഷ്ടങ്ങളില്‍ സിനിമയും സംഗീതവും മാത്രമല്ല, പാചകവും വായനയും ഫോട്ടോഗ്രഫിയും യാത്രയുമുണ്ട്.
ഓര്‍മയിലൊരീണം മത്സരത്തിലെ വിജയികള്‍ ഇവരാണ്.
MOVIE SONGS
#1 Prize: Books Worth Rs 3000/-
Ramachandran Kotharambath, Trivandrum,Kerala
സന്ധ്യ മയങ്ങും നേരം
വന്യജീവി ഗവേഷകനും തിരുവനന്തപുരം കേരള സര്‍വ്വകലാശാലയിലെ ജീവശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ്റ് പ്രൊഫസ്സറും ആണ് രാമചന്ദ്രന്‍. പഴയ ഗാനങ്ങളും സംഗീത സംബന്ധിയായ ലേഖനങ്ങളും ഇഷ്ടപ്പെടുന്ന ഇദ്ദേഹം വനാന്തരങ്ങളിലൂടെയുള്ള യാത്രയും ഏറെ ഇഷ്ടപ്പെടുന്നു.
#2 Prize: Books Worth Rs 2000/-
Madhu Nair, Wisconsin,USA
ഗുരുദേവാ
IT മേഖലയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ മധു നായര്‍ വിസ്കോന്‍സിനില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നു. വായന, സിനിമ, സംഗീതം, ഫോട്ടോഗ്രഫി എന്നിവ ഇഷ്ട വിനോദങ്ങള്‍.
#3 Prize: Books Worth Rs 1000/-
Shabu Thomas, Sydney, Australia
ഒരു ദളം മാത്രം
കായംകുളം സ്വദേശിയായ ഷാബു തോമസ് IT മേഖലയില്‍ ജോലി ചെയ്യുന്നു. സിഡ്നിയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ഇദ്ദേഹം മലയാള ഭാഷയും സാഹിത്യവും ഗാനങ്ങളും ഏറെ ഇഷ്ടപ്പെടുന്നു.
Special Mention: Books Worth Rs 1000/-
Saritha Sedunath, Melbourne, Australia
നാദബ്രഹ്മത്തിന്‍
അഭിഭാഷകയായ സരിത തൊടുപുഴ(ഇടുക്കി) സ്വദേശിനിയാണ്. ഇപ്പോള്‍ കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലെ മെല്‍ബണില്‍ താമസിക്കുന്നു.
Special Mention: Books Worth Rs 1000/-
Shabu Thomas, Sydney, Australia
ചൈത്രം ചായം ചാലിച്ചു
Special Mention: Books Worth Rs 1000/-
Jacob John, Colorado,USA
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍
കുമരകം(കോട്ടയം) സ്വദേശിയായ ജേക്കബ് ജോണ്‍ കുടുംബത്തോടൊപ്പം കൊളറാഡോയില്‍ താമസിക്കുന്നു. സംഗീതത്തോടും സാഹിത്യത്തോടും അഭിരുചി. നല്ലൊരു ഗായകന്‍.
Special Mention: Books Worth Rs 1000/-
Susie, Sydney, Australia
സ്വരരാഗരൂപിണീ
ഫൈറ്റോപാത്തോളജിയില്‍ ഡോകറ്ററേറ്റ് ബിരുദമുള്ള സൂസി ഓസ്‌ട്രേലിയയിലെ സിഡ്‌ണിയില്‍ ജോലി ചെയ്യുന്നു. തിരുവനന്തപുരം സ്വദേശിയായ സൂസി ചെറുപ്പം മുതല്‍ക്കേ യേശുദാസ് ഗാനങ്ങളെ ഇഷ്ടപ്പെടുന്നു. എം എസ് ഐ ടീമിലെ ഒരംഗവും കൂടിയാണ് സൂസി.
ALBUM SONGS
#1 Prize:Books Worth Rs 3000/-
Sethumadhavan, Alleppey, Kerala
മാലേയം
#2 Prize:Books Worth Rs 2000/-
Manumol, Bangalore, India
സ്‌മൃതി തന്‍
കൂത്താട്ടുകുളം സ്വദേശി. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം. ഇപ്പോള്‍ ബാംഗ്ലൂരില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലി ചെയ്യുന്നു
#3 Prize: Books Worth Rs 1000/-
Joy Prasad, Riyadh, KSA
രാധ തന്‍ പ്രേമത്തോടാണോ
സ്വാതന്ത്ര്യസമര സേനാനിയും ഗായകനുമായ ശ്രീ ടി എം പ്രസാദിന്റെ മകനാണ് ജോയ്. കൊല്ല്ലം സ്വദേശിയായ ജോയ് ഇപ്പോള്‍ റിയാദില്‍ ജോലി ചെയ്യുന്നു. കുടുംബം കൊല്ലത്ത് എഴുകോണില്‍.
DRAMA SONGS
#2 Prize: Books Worth Rs 2000/-
Joy Prasad, Riyadh, KSA
തലയ്‌ക്കു മീതെ ശൂന്യാകാശം
#3 Prize: Books Worth Rs 1000/-
Liziya John, Colorado, USA
മധുരിക്കും ഓര്‍മകളേ
പാമ്പാടി (കോട്ടയം) സ്വദേശിനിയായ ലിസിയ ജോണ്‍ കുടുംബത്തോടൊപ്പം കൊളറാഡോയില്‍ താമസിക്കുന്നു. 1987 മുതല്‍ കോളറാഡോയില്‍ താമസിക്കുന്ന ലിസിയക്കും ജേക്കബിനും രണ്ടു മക്കള്‍- ടിന്റു, ടിഫനി
സിനിമാഗാന വിഭാഗത്തിൽ കൂടുതൽ പേർ പങ്കെടുത്തതിനാൽ ആദ്യ 3 സമ്മാനങ്ങൾക്ക് പുറമേ 4 പേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ കൂടെ നൽകി. നിശ്ചിത നിലവാരം ഇല്ലാത്തതിനാൽ നാടക വിഭാഗത്തിൽ ഒന്നാം സമ്മാനം നൽകിയിട്ടില്ല. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി; വിജയികള്‍ക്ക് അഭിനന്ദനങ്ങളും.
