100 രൂപ സമ്മാനം @ INDULEKHA.BiZ
Posted by Tom Mangatt
GIFT COUPON
മലയാളപുസ്‌തകങ്ങള്‍ക്കായുള്ള ഏറ്റവും മികച്ച ഓണ്‍ലൈന്‍ പുസ്തകശാല, നമ്മുടെ INDULEKHA.BiZ, 200 ദിവസങ്ങള്‍ പൂര്‍ത്തിയാക്കുന്നു… എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോകുന്നത്!
പരസ്യകോലാഹലങ്ങളോ വര്‍ണപ്പകിട്ടുള്ള ക്യാംപെയിനുകളോ ഇല്ലാതെ, ഇരുനൂറ് ദിവസം കൊണ്ട് നമ്മുടെ ബുക് സ്റ്റോര്‍ നേടിയത് രണ്ടായിരത്തോളം ഓണ്‍ലൈന്‍ ഇടപാടുകാരെ. മലയാളം ഒരക്ഷരം പോലും വായിക്കാനറിയാത്ത ഓസ്‌ട്രേലിയക്കാരന്‍ Chris Ramage മുതല്‍ മാസത്തില്‍ രണ്ടു വട്ടമെങ്കിലും പുസ്തകങ്ങള്‍ വാങ്ങുന്ന ബാബു രഘുനാഥ് വരെ അക്കൂട്ടത്തിലുണ്ട്.
ഇന്ദുലേഖയുമായി കൈ കോര്‍ക്കുന്ന പ്രസാധകരുടെ എണ്ണത്തിലുമുണ്ടായി വര്‍ധനവ്. ഡി സി ബുക്‍സും മാതൃഭൂമിയും തൃശൂര്‍ കറന്റ് ബുക്‍സും ഗ്രീന്‍ ബുക്‍സും മുതല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വരെ വലുതും ചെറുതും വളരെ ചെറുതുമായ 30 പ്രസാധകര്‍. കൂടുതല്‍ പ്രസാധകര്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു.
200 ദിവസം ഇന്ദുലേഖ എന്തു ചെയ്‌തു?
INDULEKHA.BiZ-ന്റെ സേവനങ്ങളിലുമുണ്ടായി ഒരുപാട് മാറ്റങ്ങള്‍. ദക്ഷിണേന്ത്യ മുഴുവന്‍ സ്‌പീഡ് പോസ്റ്റ് ഉപയോഗിച്ച് അതിവേഗം പുസ്തകങ്ങള്‍ എത്തിച്ചു തുടങ്ങിയതാണ് അതില്‍ ഏറ്റവും പ്രധാനം. വിദേശരാജ്യങ്ങളിലേക്ക് പുസ്തകങ്ങള്‍ അയയ്‌ക്കുന്നതും സ്പീഡ് പോസ്റ്റില്‍ത്തന്നെ. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് എക്‍സ്പ്രസ് പാഴ്‌സല്‍ പോസ്റ്റും രജിസ്റ്റേഡ് പോസ്റ്റും ഉപയോഗിക്കുന്നു.
ക്രെഡിറ്റ് കാര്‍ഡുകളില്‍ VISA, Diners Club എന്നിവയ്‌ക്കു പുറമേ Master Card കൂടി സ്വീകരിച്ചു തുടങ്ങി. കൂടാതെ, 48 ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകളും 6 ബാങ്കുകളുടെ നെറ്റ് ബാങ്കിങ്ങും Done Card, Itz Cash എന്നീ ക്യാഷ് കാര്‍ഡുകളും പുസ്‌തകങ്ങളുടെ വില നല്‍കാനായി ഇപ്പോള്‍ ഉപയോഗിക്കാം. അവയ്‌ക്കൊപ്പം ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഓണ്‍ലൈന്‍ ട്രാന്‍സ്‌ഫര്‍ തുടങ്ങിയ പെയ്‌മെന്റ് രീതികള്‍ തുടരുന്നുമുണ്ട്.
പുസ്‌തകങ്ങള്‍ പായ്‌ക്ക് ചെയ്യുന്നതിനായി Corrugated Packaging ഉപയോഗിച്ചു തുടങ്ങിയതും വളരെ പ്രധാനപ്പെട്ട പരിഷ്‌കാരങ്ങളിലൊന്നാണ്. അരികും മൂലയുമൊക്കെ ചതഞ്ഞ് രൂപഭംഗി നഷ്‌ടപ്പെടാതെ പുസ്‌തകങ്ങള്‍ വായനക്കാരുടെ പക്കല്‍ എത്തുമെന്നുറപ്പിക്കാന്‍ ഈ പാക്കിങ് രീതി കൊണ്ട് കഴിഞ്ഞു.
വില്പനയ്‌ക്കെത്തുന്ന പുതിയ പുസ്‌തകങ്ങളേക്കുറിച്ച് അപ്പപ്പോള്‍ അറിയാന്‍ വായനക്കാരെ സഹായിക്കുന്ന RSS Feed തുടങ്ങിയതും ചെറിയൊരു ആര്‍ട്ട് ഗാലറിക്കു തുടക്കമിട്ടതുമാണ് എടുത്തു പറയേണ്ട മറ്റു രണ്ടു കാര്യങ്ങള്‍.
സന്തോഷത്തിനൊരു സമ്മാനം!
വിജയം എപ്പോഴും സന്തോഷിപ്പിക്കുന്നു. പങ്കു വയ്‌ക്കുമ്പോള്‍ അത് ഇരട്ടിക്കുകയും ചെയ്യുന്നു. അദ്ഭുതകരമായ പ്രതികരണമായിരുന്നു ഇന്ദുലേഖയുടെ ഈ പുതിയ സംരംഭത്തിനു ലഭിച്ചത്; വായനക്കാരില്‍ നിന്നും പ്രസാധകരില്‍ നിന്നും. അതിന്റെ സന്തോഷം പങ്കു വയ്‌ക്കാന്‍ ഒരു ഗിഫ്‌റ്റ് കൂപ്പണ്‍ പുറത്തിറക്കുകയാണ് ഇന്ന്. കുറഞ്ഞത് 1100 രൂപയ്‌ക്ക് www.indulekha.bizല്‍ നിന്ന് പുസ്തകം വാങ്ങുമ്പോള്‍ ഈ കൂപ്പണ്‍ ഉപയോഗിക്കാം. ചെക്ക് ഔട്ട് ചെയ്യുമ്പോള്‍ കൂപ്പണ്‍ കോഡ് രേഖപ്പെടുത്താനുള്ള കോളത്തില്‍ gift100 എന്ന് ടൈപ്പ് ചെയ്‌ത് APPLY COUPON എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മൊത്തം തുകയില്‍ നിന്ന് 100 രൂപ കുറയും. ഇന്ത്യക്കുള്ളിലെ ഫ്രീ ഷിപ്പിങ് സ്‌കീമും ഇതിനൊപ്പം ലഭിക്കും. ചുരുക്കത്തില്‍, ഇരട്ടി മധുരം!
താഴെയുള്ള ഷെയറിങ് ബട്ടണുകളുപയോഗിച്ച് ഈ കൂപ്പണ്‍ ആര്‍ക്കു വേണമെങ്കിലും അയച്ചുകൊടുക്കാം. അല്ലെങ്കില്‍ ഫേസ് ബുക്കിലും ഗൂഗിള്‍ ബസിലുമൊക്കെയുള്ള സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാം. ഇന്ദുലേഖയുടെ സമ്മാനം നിങ്ങളുടെ പ്രിയപ്പെട്ടവരേയും തേടിയെത്തട്ടെ! 2011 മാര്‍ച്ച് 25-ന് ഈ കൂപ്പണിന്റെ കാലാവധി കഴിയും എന്നതു മറക്കാതിരിക്കുക.

എല്ലാ പുസ്തകങ്ങള്‍ക്കും വിലയില്‍ 5% ഡിസ്കൌണ്ട് എന്ന സ്കീം ഉപേക്ഷിച്ചു, അല്ലേ?
ഉപേക്ഷിച്ചതല്ല വികാസ്; ഒന്നു മാറ്റി നോക്കിയതാണ്. അത് ഒരുപാട് പേര്‍ക്ക് ഇഷ്‌ടപ്പെടുകയും ചെയ്‌തു. പുതിയ പല ഓഫറുകളും നമ്മള്‍ ഒരുക്കുന്നുണ്ട്.. കാത്തിരിക്കൂ.
പുസ്തകത്തിനു ഒരു Damage വരുത്താതെയുള്ള പാക്കിങ്ങ് വളരെ നന്നായിരിക്കുന്നു.
പുതിയ ഓഫറുകള്‍ പ്രതീക്ഷിച്ചു കൊണ്ടിരിക്കുന്നു.
:)