ഇന്ദുലേഖയ്‌ക്ക് facebook പേജുകൾ
Posted by Tom Mangatt
ഫേസ്‌ബുക്കിൽ ഇന്ദുലേഖ നെറ്റ്‌വർക്ക് സജീവമായി. രണ്ട് പേജുകളാണ് നമ്മൾ ഒരുക്കിയിരിക്കുന്നത്. ഇന്ദുലേഖ(www.indulekha.com) യ്‌ക്ക് ഒന്ന്; ഇന്ദുലേഖ ബിസിന് (www.indulekha.biz) രണ്ടാമത്തേതും. സിനിമ, സാഹിത്യം, വീട്, ഫാഷൻ തുടങ്ങിയ മേഖലകളിലെ പുതുമകളും പരിചയപ്പെടുത്തലുകളും റിവ്യൂകളുമൊക്കെ ഇന്ദുലേഖയുടെ ഫേസ്‌ബുക്ക് പേജിൽ (www.facebook.com/indulekhadotcom) നൽകുന്നുണ്ട്.
നമ്മുടെ ഓൺലൈൻ സ്റ്റോറിലെ പുതിയ പുസ്‌തകങ്ങളേക്കുറിച്ചും ഓഫറുകളേക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ ഇന്ദുലേഖ ബിസിന്റെ ഫേസ്‌ബുക്ക് പേജിലാണ് (www.facebook.com/indulekhabiz) ചേർക്കുന്നത്. കൂടാതെ, ഇന്ദുലേഖ ബിസിനേപ്പറ്റിയുള്ള അഭിപ്രായങ്ങൾ എഴുതാൻ ഒരു റിവ്യു പേജ് മാറ്റിവച്ചിട്ടുമുണ്ട്.
ഇന്ദുലേഖ വിശേഷങ്ങൾ കൃത്യമായി അറിയാൻ ഫേസ്‌ബുക്ക് അംഗങ്ങൾ ഈ പേജുകളിലെ Like ബട്ടണിൽ ഒന്ന് ക്ലിക്ക് ചെയ്യുകയേ വേണ്ടൂ. ഇന്ദുലേഖയുടെ ഫേസ്‌ബുക്ക് സുഹൃത്തുക്കളെ ഈ പേജുകളിലേക്ക് ക്ഷണിക്കുന്നു.
