Limca Book-ൽ ഇന്ദുലേഖയുടെ മൂന്നാമൂഴം
Posted by Tom Mangatt
Limca Certificate 2011
ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ മൂന്നാമതും ഇന്ദുലേഖ! ടീം ഇന്ദുലേഖ സംവിധാനം ചെയ്‌ത BOX4NEWS.com ലിംക ബുക്കിന്റെ 2011 പതിപ്പിൽ സ്ഥാനം നേടി.
വാര്‍ത്തയുടെ ഉറവിടങ്ങളില്‍ നിന്ന് നേരിട്ട് ഏഡിറ്ററുടെ കംപ്യൂട്ടറിലേക്ക് നിമിഷങ്ങള്‍ കൊണ്ട് വാര്‍ത്ത എത്തിക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ ന്യൂസ് ബോക്സാണ് BOX4NEWS.com. വാര്‍ത്താവിതരണത്തിലും ശേഖരണത്തിലും വലിയ തോതിൽ സമയലാഭവും സാമ്പത്തികലാഭവും ഉണ്ടാക്കാൻ സഹായിക്കുന്ന BOX4NEWS.com ഇത്തരത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ പ്രൊജക്‌റ്റാണ്.
ലിംക ബുക്കിലെ കമ്യൂണിക്കേഷൻസ് വിഭാഗത്തിലാണ് ഇന്ദുലേഖയ്‌ക്കും ബോക്‌സ് 4 ന്യൂസിനും ഇടം ലഭിച്ചിരിക്കുന്നത്. ലിംക ബുക്കിലെ എൻട്രി ഇങ്ങനെ:
FIRST ONLINE NEWS BOX: Kottayam Press Club, run by Kottayam unit of the Kerala Union of Working Journalists (KUWJ) launched box4news.com, an online news box at Kottayam on Oct 6, 2009. The project enables news sources like universities, government organisations etc. to upload press releases and other information for various media houses while reportes can access press released online anytime, anywhere. The news box is developed and hosted by Indulekha Media Network.
എല്ലാക്കാലത്തും അഭിമാനിക്കാവുന്ന നിമിഷങ്ങളിലൊന്നിലാണ് ഇന്ദുലേഖ ഇപ്പോൾ. അഞ്ചു വർഷത്തിനുള്ളിൽ മൂന്ന് ദേശീയ റെക്കോഡുകൾ! ഒരുപക്ഷേ, ഇന്ത്യയിലെ തന്നെ ഒരു നവമാധ്യമസ്ഥാപനത്തിനും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ലാത്ത നേട്ടം. ലിംക ബുക്കിൽ സ്ഥാനം പിടിക്കുന്ന ആദ്യമലയാള വെബ്‌സൈറ്റും നമ്മുടെ ഇന്ദുലേഖ ഡോട്ട് കോം ആയിരുന്നു; 2007-ൽ.
2006 ജനുവരി ഒന്നിന് ഗൂഗ്‌ളിന്റെ ബ്ലോഗറിലെ സൗജന്യ ബ്ലോഗിൽ നിന്ന് തുടങ്ങിയ ഒരു കുഞ്ഞുയാത്ര കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ന്യൂ മീഡിയ സംരംഭമായി വളർന്നത് പ്രിയപ്പെട്ട വായനക്കാരുടെ സ്നേഹവും കരുതലും കൊണ്ട് മാത്രമാണ്. മുന്നോട്ടുള്ള നാളുകളിലും അതു മാത്രമാണ് ഇന്ദുലേഖയുടെ ശക്തി. തുടർന്നും ഇന്ദുലേഖയെ സ്നേഹിക്കുക.. ഒപ്പം നിൽക്കുക. പകരം തരാവുന്ന ഏറ്റവും നല്ല സമ്മാനം കൂടുതൽ മെച്ചപ്പെട്ട ഇന്ദുലേഖയാണെന്ന് നന്നായി അറിയാം. അതിനായി ടീം ഇന്ദുലേഖയുടെ പണിപ്പുരയിൽ പലതും ഒരുങ്ങുന്നുണ്ട്; കാത്തിരിക്കുക!

Limca Book Of Records 2011

ഇന്ദുലേഖയ്ക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ……..!
Hats off!