HOME

ഇന്ദുലേഖ പുതിയ വീട്ടിലേക്ക്..

Posted by
Ajith Thomas @ New Office

Ajith Thomas @ New Office

ദേവലോകത്തെ വീട്ടിൽ നിന്നും കോട്ടയം ടൗണിലുള്ള പുതിയ വീട്ടിലേക്ക് ഇന്ദുലേഖ കൂടു മാറി. മാമ്മൻ മാപ്പിള ഹാളിന്റെ സമീപത്ത് വെള്ളാപ്പള്ളി ലേനിലുള്ള പാലത്തിങ്കൽ എസ്‌റ്റേറ്റിലാണ് ഇന്ദുലേഖയുടെ പുതിയ ഓഫീസ്. നമ്മുടെ വികേന്ദ്രീകൃത പ്രവർത്തനരീതിയും ഇപ്പോഴുള്ള സംവിധാനങ്ങളും മാറ്റമില്ലാതെ തുടരുമെങ്കിലും ഇന്ദുലേഖയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇനി മുതൽ ഈ ഓഫീസിൽ നിന്നായിരിക്കും. നമ്മുടെ ഓൺലൈൻ ബുക്‌സ്റ്റോറിന്റെ പ്രോസസിങ് / സപ്പോർട്ട് സെന്ററായും പുതിയ ഓഫീസ് പ്രവർത്തിക്കും.

ദീപിക, ജെ ആർ ജി സെക്യൂരിറ്റീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ പ്രവർത്തനപരിചയവും ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിൽ മാസ്റ്റർ ബിരുദവുമുള്ള അജിത് തോമസാണ് ഇവിടെ ടീം ലീഡ്. അജിത് ഇന്ദുലേഖയുടെ ഓപറേഷൻസ് മാനേജരായി പ്രവർത്തിക്കുന്നു.

ഇന്ത്യൻ എക്‌സ്‌പ്രസിലെയും മലയാള മനോരമ ഗ്രൂപ്പിലെ എം എം പബ്ലിക്കേഷൻസിലെയും പത്രപ്രവർത്തനജീവിതത്തിനു ശേഷം ഇന്ദുലേഖയിലെത്തിയ തുളസീദേവി കെ. ആണ് കണ്ടന്റ് കോഡിനേറ്റർ. ഫ്ലിപ്‌കാർട്ടിന്റെ (Flipkart.com) സപ്പോർട്ട് ടീമിൽ അംഗമായിരുന്ന പ്രസീദ നമ്പൂതിരി നമ്മുടെ സപ്പോർട്ട് കോഡിനേറ്ററായി പ്രവർത്തിക്കുന്നു. വിനായക് വിജയൻ, ഷെറിൻ തോമസ് എന്നിവരും സപ്പോർട്ട് ടീമിലുണ്ട്.

അങ്ങനെ, നമ്മുടെ രാജ്യത്ത് സാധ്യമായ ഏറ്റവും മികച്ച ഉപഭോക്‌തൃസേവനം ഇന്ദുലേഖയുടെ വായനക്കാർക്ക് എത്തിക്കാനുള്ള ശ്രമത്തിൽ നമ്മൾ ഒരു ചുവടു കൂടി മുന്നോട്ടു വയ്‌ക്കുകയാണ്.  ഒരു ഇ-മെയിൽ അകലെ (support@indulekha.com), അല്ലെങ്കിൽ ഒരു ഫോൺ കോൾ അകലെ (+91-481-2304060) എപ്പോഴും ടീം ഇന്ദുലേഖ ഉണ്ടാവും; രാവിലെ 10.00 മുതൽ വൈകിട്ട് 5.30 വരെ, ഞായറും പൊതു അവധികളും ഒഴികെയുള്ള ദിനങ്ങളിൽ.

പുതിയ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ

Collection Of Books

Picture 1 of 5

11 Comments

  1. wish you all the best all the way..

  2. congrats to team indulekha..
    i think its time to change the look and feel of the website also.

  3. Congrats !! Tom ….

  4. i agree with drdeeps. ethu library ano?

  5. @ tiju
    ലൈബ്രറി അല്ല; നമ്മുടെ ഓൺലൈൻ ബു‌ക്‌സ്റ്റോറിന്റെ പുസ്തകശേഖരമാണ്.

  6. kollam. nalla adukkum chittayum.

  7. All the best Tom..

    പുതിയ കൂട്ടില്‍ ഇന്ദുലേഖ കൂടുതല്‍ സുന്ദരിയാവട്ടെ എന്ന് ആശംസിക്കുന്നു ..

  8. Congrats.. and all the best.

  9. Never knew you were located in Kottayam. All the very best, great going :)

  10. congrats and all the best wishes

  11. WISH U A BIG SUCCESS

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.