HOME

പുസ്‌തങ്ങൾക്കൊപ്പം BiZ-ൽ ഇനി സിനിമയും

Posted by
DVD: New Arrivals

DVD: New Arrivals

ഒരു വയസ് പൂർത്തിയാക്കിയ INDULEKHA BiZ ഒരു ചുവടു കൂടി മുന്നോട്ട് വയ്‌ക്കുന്നു; കേരളത്തിലെ No. 1 ഓൺലൈൻ പുസ്‌തകശാലയിൽ മലയാളസിനിമകൾക്കായി പുതിയൊരു വിഭാഗം! ഇന്ദുലേഖയുടെ- പ്രത്യേകിച്ച് മൂവിരാഗയുടെ- ഒരുപാട് വായനക്കാരുടെ ഏറെക്കാലമായുള്ള ഒരു ആവശ്യം അങ്ങനെ നിറവേറിയിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഈ ശേഖരത്തിൽ നിന്നും നല്ല സിനിമകൾ സ്വന്തമാക്കാൻ തുടങ്ങിക്കഴിഞ്ഞു.

പുസ്‌തകങ്ങളുടെ കാര്യത്തിലെന്നപോലെ, മികച്ച മലയാളസിനിമകളുടെ മികച്ച ശേഖരം ഇന്റർനെറ്റിൽ ഒരുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. പി പദ്മരാജൻ, ഭരതൻ, അടൂർ ഗോപാലകൃഷ്‌ണൻ, കെ ജി ജോർജ്, സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവർ ഒരുക്കിയ മലയാളസിനിമയുടെ എക്കാലത്തെയും അഭിമാനങ്ങളായ നിരവധി ചിത്രങ്ങൾ നമ്മുടെ ശേഖരത്തിൽ ഇപ്പോഴുണ്ട്. കൂടുതൽ സിനിമകൾ വന്നുകൊണ്ടിരിക്കുകയാണ്. അതിനൊപ്പം പുതുതായി പുറത്തുവരുന്ന സിനിമകളും നമ്മൾ ലഭ്യമാക്കുന്നുണ്ട്.

വീഡിയോ സി ഡികളും ഡി വി ഡികളും ഇന്ദുലേഖയിലുണ്ട്. പുതിയ സിനിമകളുടെ ഡി വി ഡി പതിപ്പുകൾ ലഭ്യമാണെങ്കിലും പഴയ സിനിമകൾ മിക്കവയും വി സി ഡിയിലാണ്. ഡി വി ഡി പതിപ്പുകൾ കിട്ടാനില്ലാത്തതു തന്നെയാണ് കാരണം.

ചലച്ചിത്രപ്രേമികളുടെ പ്രതികരണം നമ്മുടെ പ്രതീക്ഷയ്‌ക്കപ്പുറമായിപ്പോയതുകൊണ്ട് ചില സിനിമകൾ സ്റ്റോറിലെത്തി രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽത്തന്നെ ഔട്ട് ഓഫ് സ്റ്റോക്ക് ആയിട്ടുണ്ട്. കൂടുതൽ കോപ്പികൾ ഒന്നിച്ച് എത്തിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്‌തുകഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അവ എത്തിച്ചേരും; ഒപ്പം പുതിയ സിനിമകളും.

പ്രിയസിനിമകൾ സ്വന്തമാക്കാൻ ഇന്ദുലേഖ ബിസിലെ മലയാളസിനിമാ വിഭാഗത്തിലേക്ക് സ്വാഗതം!

ഒരു കാര്യം ഓർക്കുക: ഇന്ത്യൻ വിലാസങ്ങളിലേക്കു മാത്രമേ വി സി ഡികളും ഡി വി ഡികളും അയയ്‌ക്കുകയുള്ളു. ചില സങ്കേതികകാരണങ്ങളാൽ ഇന്ത്യയ്‌ക്കു വെളിയിലേക്ക് സിനിമകൾ അയയ്‌ക്കാൻ ഇപ്പോൾ നമുക്ക് കഴിയില്ല.

21 Comments

  1. ഭാർഗവീനിലയം, നീലക്കുയിൽ, നിർമാല്യം എന്നിവയുടെ സി ഡി കിട്ടുമോ?

  2. ഭാർഗവീനിലയവും നീലക്കുയിലും ഇപ്പോൾ നമ്മുടെ സ്റ്റോക്കിൽ ഉണ്ട്.

  3. ഇന്ത്യന്‍ സിനിമകളുടെ സിഡികള്‍ വാങ്ങുമ്പോഴുള്ള പ്രധാനപ്രശ്‌നം അതിന്റെ കവറിംഗാണ്. നമുക്ക് പുസ്തകങ്ങള്‍ അടുക്കിവയ്ക്കുംപോലെ അവ ഷെല്‍ഫില്‍ ക്രമീകരിക്കാന്‍ സാധിക്കാതെ വരുന്നു. ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രത്തില്‍ ഡിവിഡികള്‍ മനോഹരമായി അടുക്കിയിട്ടുണ്ട്. സിഡികളും ഇത്തരത്തില്‍ ക്രമീകരിക്കാനുതകുന്ന കവറിംഗിലാണോ ഇന്ദുലേഖ വിതരണം ചെയ്യുന്നത്?

  4. മലയാള സിനിമ മാത്രം പൊരാ. മറ്റ്‌ ഇന്ത്യന്‍ ഭാഷകള്‍, ലോക സിനിമകള്‍ ഒക്കെ വേണം (ലോക സിനിമകള്‍ എന്നു ഉദ്ധേശിചത്‌ ഹോളിവുഡ്‌ എന്നല്ല. തീര്‍ച്ചയായും കണ്ടിരിക്കേണ്ട നല്ല സിനിമകള്‍… അതു ഹോളിവുഡോ, അല്ലാത്തതും ആകാം.) മാര്‍ക്കറ്റില്‍ ഇവയുടെ ഡി.വി.ഡി കള്‍ക്ക്‌ താങ്ങാന്‍ പറ്റാത്ത വിലയും ആണ്‌. അതു കൊണ്ട്‌ വിലയില്‍ കിഴിവും ഉണ്ടെങ്കില്‍ കൂടുതല്‍ സന്തോഷമായെനെ.

  5. @ t.c.rajesh
    Moserbaer, Central എന്നീ കമ്പനികളുടെ ഡി വി ഡികൾ വരുന്നത് ചിത്രത്തിൽ കാണുന്നതുപോലെ മികച്ച പാക്കിങ്ങിലാണ്. മറ്റു കമ്പനികളുടെ ഡി വി ഡികളും എല്ലാ കമ്പനിയുടെയും വി സി ഡികളും പേപ്പർ കവറിലോ സാധാരണ പ്ലാസ്റ്റിക് കവറിലോ ആയിരിക്കും. 40-50 രൂപയ്‌ക്ക് വിൽക്കുന്ന ഡിസ്‌കുകൾക്ക് മികച്ച പാക്കിങ്ങ് ഉപയോഗിക്കുന്നത് കോസ്റ്റ് ഇഫക്റ്റീവ് അല്ല എന്നതു തന്നെയാണ് കാരണം. കമ്പനികളുടെ പാക്കിങ്ങിൽ നമ്മൾ മാറ്റമൊന്നും വരുത്തുന്നില്ല.

    @ VIJAYAN S
    മലയാളസിനിമയ്‌ക്കു ശേഷം നമുക്ക് മറ്റു ഭാഷകളിലേക്ക് കടക്കാം. വിദേശചിത്രങ്ങളുടെ ഡി വി ഡികൾക്ക് വിലക്കൂടുതലാണെന്നതു ശരി തന്നെ. അവയുടെ ക്വാളിറ്റിയിലും ആ വ്യതാസം പ്രകടമാണ്. എങ്കിലും, ഒരു മൾട്ടിപ്ലക്സിൽ പോയി സിനിമ കാണുന്ന തുകയൊക്കെയേ വേണ്ടിവരികയുള്ളു. :-)

  6. ഒരു സിനിമ അമേരിക്കയിലുള്ള ഒരാൾ വാങ്ങിക്കുമ്പോൾ, എല്ലാം കൂടി സംഗതി വീട്ടിലെത്താൻ എത്ര രൂപ ചിലവാവും?

  7. സിനിമകളുള്ള ഷോപ്പിങ് കാർട്ട് വിദേശവിലാസവുമായി ചെക്ക് ഔട്ട് ചെയ്യാൻ കഴിയില്ല സിബു. കാരണം, സിനിമകൾ ഇന്ത്യക്ക് വെളിയിലേക്ക് അയയ്‌ക്കാൻ പാടില്ല എന്നാണ് നമ്മളും നിർമാതാക്കളും തമ്മിലുള്ള കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. നിർഭാഗ്യവശാൽ, ഓവർസീസ് റൈറ്റ്‌സിന്റെ നിയന്ത്രണം മിക്കപ്പോഴും ഇന്ത്യയിൽ സി ഡി ഇറക്കിയ ആൾക്കായിരിക്കില്ല എന്നതാണ് പ്രശ്‌നം.

    അമേരിക്കയിലുള്ളയാൾക്ക് ഇന്ത്യൻ വിലാസത്തിലേക്ക് ഓഡർ ചെയ്യാം. ഇന്ത്യക്കുള്ളിൽ, പുസ്‌തകങ്ങൾക്കുള്ള നമ്മുടെ രീതി തന്നെ സിനിമയ്‌ക്കും; 500 രൂപയുടെ ഓഡർ വരെ 39 രൂപ ഷിപ്പിങ് കോസ്റ്റ്. അതു കഴിഞ്ഞാൽ ഫ്രീ ഷിപ്പിങ് ആക്റ്റിവേറ്റഡാകും.

  8. ടോം. നന്ദി. ഈ രീതിയിൽ ആവശ്യം നടക്കില്ല :( നാട്ടിൽ പോകുന്നെങ്കിൽ വീട്ടിലേയ്ക്ക് സംഗതി വരുത്തിച്ച് തിരിച്ചു വരുമ്പോൾ കൊണ്ടുവരാം എന്നത് മാത്രമാണ് ഇപ്പോ വഴി. പക്ഷെ, അപ്പോ പലപ്പോഴും തൃശൂരുപോയി വാങ്ങിയാൽ പോരെ എന്നു ചിന്തിക്കും. എന്നാലും വില ഒരു പോലെ ആണ് തോന്നുന്നു. അതുകൊണ്ട് നേരത്തെ പ്ലാൻ ചെയ്യുകയാണെങ്കിൽ ഇന്ദുലേഖയിൽ ചെയ്താൽ അല്പം സമയം ലാഭമുണ്ട്. എന്നാലും പ്ലാൻ ചെയ്യണമല്ലോ – അതാണ് പണി :)

  9. 1. വില ഒന്നു തന്നെ സിബു. സമയം ലാഭിക്കാം എന്നതു മാത്രമല്ല, ഇന്ദുലേഖയുടെ മെച്ചം. കാർഡ് ഉപയോഗിക്കാം, സ്വസ്ഥമായി വീട്ടിലിരുന്ന് വാങ്ങാം… അങ്ങനെ വേറെയും മെച്ചങ്ങളുണ്ട്. ഇത്രയും സിനിമകൾ ഒന്നിച്ച് ഒരിടത്തും ഉണ്ടാവില്ല എന്ന മെച്ചവും കൂടി നമുക്കുണ്ടാകും ഏതാനും ആഴ്ചകൾക്കകം; പുസ്തങ്ങളുടെ കാര്യത്തിലെന്നപോലെ.

    2. dvd അല്ലെങ്കിൽ vcd എന്ന് സേർച്ച് ബോക്സിൽ കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളു. :-)
    http://indulekha.biz/index.php?route=product/search&keyword=dvd&category_id=0

    3. അല്ലെങ്കിൽ ലെഫ്റ്റ് സൈഡ് ബാറിലെ മലയാളം മൂവീസ് ലിങ്ക് എടുക്കാം; സിനിമകൾ മുഴുവൻ ഒന്നിച്ചു കാണണമെങ്കിൽ.
    http://indulekha.biz/index.php?route=product/category&path=86

    4. ഒരു പേജിൽ 24 ആണ് കണക്ക്. അതിനപ്പുറം കാണാൻ നെക്സ്റ്റ് പേജ് എടുക്കുകയല്ലാതെ തൽക്കാലം വഴിയില്ല.

    5. ആരണ്യകം വൈകാതെ എത്തുമെന്നാണ് പ്രതീക്ഷ. അമ്മ അറിയാൻ സി ഡി ഇറങ്ങിയിട്ടില്ല എന്നാണറിവ്. ഉണ്ടെങ്കിൽ തീർച്ചയായും നമുക്ക് കിട്ടും.

  10. “Recent Releases” എന്നൊരു സേര്‍ച്ച് ഓപ്ഷന്‍ ഉണ്ടെങ്കില്‍ നന്നായിരുന്നു. സിനിമയുടെ റീലീസല്ല, സിഡി/ഡിവിഡിയുടെ റിലീസ് ആണ് ഉദ്ദേശിച്ചത്. പഴയതൊക്കെ കണ്ടുകഴിഞ്ഞു. പുതിയത് മാത്രമേ വാങ്ങാന്‍ പ്ലാനുള്ളു. :)

  11. ബിന്ദൂ, പുതിയ സിനിമളെല്ലാം ഡി വിഡിയിൽ ആണ്; ക്രോണോളജിക്കൽ ഓഡറിലാണ് സേർച്ച് റിസൾട്ട് വരുന്നത്. അതുകൊണ്ട്, dvd എന്നു സേർച്ച് ചെയ്‌തിട്ട് റിസൾട്ടിന്റെ അവസാനപേജ് എടുത്താൽ ഏറ്റവും പുതിയ സിനിമകൾ കാണാം. ശങ്കരനും മോഹനനും, സിറ്റി ഓഫ് ഗോഡ്, ചൈന ടൗൺ, ഓഗസ്റ്റ് 15, ഗദ്ദാമ ഒക്കെയാണ് ഒടുവിൽ വന്നത്.
    http://indulekha.biz/index.php?route=product/search&keyword=dvd&category_id=0&page=2

  12. താങ്ക്സ്. ഉണ്ണീം കൂടി വന്നിട്ട് നോക്കാം. :)

  13. ഞങ്ങള്‍ കുറച്ച്‌ ചെറുപ്പക്കാര്‍ ചേര്‍ന്ന് നാട്ടില്‍ ഒരു ഫിലിം ഫെസ്റ്റിവല്‍ നടത്താന്‍ ഉദ്ധേശിച്ചിരുന്നൂ. മലയാളത്തില്‍ നിന്ന് അടൂരിന്റെ സിനിമകള്‍ ആണ്‌ ഉദ്ധേശിച്ചിരുന്നത്‌. പക്ഷേ അന്വേഷിച്ചപ്പോഴാണ്‌ അറിഞ്ഞത്‌ അദ്ധേഹത്തിന്റേ സിനിമകളുടെ പ്രിന്റുള്‍ വിപണിയില്‍ ലഭ്യമല്ലെന്ന് (കൃത്യമായി പറഞ്ഞാല്‍ വിധേയന്‍, മുഘാമുഘം, അനന്തരം മുതലായവ). എന്നിട്ട്‌ അടൂരിനെ നേരിട്ട്‌ കണ്ട്‌ അന്വേഷിച്ചു; അല്‍ഭുതം !! ഈ സിനിമകളുടെ പ്രിന്റുകള്‍ അദ്ധേഹത്തിന്റെ കയ്യില്‍ പോലും ഇല്ല !! (2000 ത്തിന്റെ തുടക്കത്തിലാണേ ഈ സംഭവം.)

    ഇതിവിടെ പറയാന്‍ കാരണം അന്ന് ഇങ്ങനേ ഒരു സംരഭം ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ക്ക്‌ ഫെസ്റ്റിവല്‍ കുറച്ചുകൂടി ഭംഗിയാക്കാനും വിജയിപ്പിക്കാനും സാദ്ധിച്ചേനേ. (അന്ന് നെറ്റുപോലും ഇത്ര തന്നെ വ്യാപകമായിട്ടില്ല.) ഏതായാലും ഈ സംരഭത്തിന്‌ എല്ലാവിധ വിജയാശംസകളും നേരുന്നു. കൂടേ, ഈ പറഞ്ഞ സിനിമകളുടെ സി. ഡികള്‍ ലഭ്യമാണോ? അടൂരിന്റേതായി സ്വയംവരം, കൊടിയേറ്റം, പിന്നെ അധേഹത്തിന്റെ ഏറ്റവും പുതിയ സിനിമകളും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. ഈ സിനിമകളുടെ സി.ഡി / ഡി.വി.ഡി കിട്ടാന്‍ വഴിയുണ്ടോ?

  14. ടോം,
    മേല്‍വിലാസം എന്ന സുരേഷ് ഗോപി ചിത്രത്തിന്റെ DVD ഇറങ്ങിയോ?

  15. @ ലാല്‍
    ഇതുവരെ ഇല്ല.

  16. i am living in uae. i would like to know how much the shipping cost if i order books. thanks

  17. Shipping cost is related to weight of the books and the shipping address. You can find it while checking out from the store. Shipping is free inside India, if the order is for or above Rs. 501.

  18. ഇന്ദുലേഖ .. നല്ല തുടക്കം. ജി അരവിന്ദന്റെ ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ നന്നായിരുന്നു.

  19. അരവിന്ദന്റെ ചിത്രങ്ങള്‍ വിപണിയിൽ ലഭ്യമല്ലാത്തതാണ് പ്രശ്‌നം. കിട്ടിയാൽ തീർച്ചയായും ഉൾപ്പെടുത്തും.

  20. പി. വത്സലയുടെ ഖിലാഫത്ത് ,കാലാപാനി എന്നീ സിനിമകള്‍ കിട്ടുമോ?

  21. ആയിരപ്പറ എന്ന സിനിമയുടെ വി സി ഡി അല്ലെങ്കില്‍ ഡിവിഡി ഉണ്ടോ ??

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.