National Book Stall ഇന്ദുലേഖക്കൊപ്പം
Posted by Tom Mangatt
എഴുത്തുകാരുടെ സ്വന്തം പ്രസാധനശാലയായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ (SPCS) പുസ്‌തകങ്ങൾ ഇനി ഇന്ദുലേഖയിലൂടെ സ്വന്തമാക്കാം. മലയാളത്തിലെ പുസ്‌തകപ്രസാധകരെ ഒന്നടങ്കം ഇന്റർനെറ്റിലെത്തിക്കാനും മലയാള പുസ്‌തകങ്ങൾ ലോകമെങ്ങുമുള്ള വായനക്കാർക്ക് യഥേഷ്‌ടം ലഭ്യമാക്കാനുമുള്ള ഇന്ദുലേഖയുടെ പരിശ്രമങ്ങളുടെ ഭാഗമായാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ വില്പനവിഭാഗമായ നാഷണൽ ബുക് സ്റ്റാൾ ഇപ്പോൾ ഓൺലൈൻ പ്രവേശം നടത്തുന്നത്.
എസ് പി സി എസ് പ്രസിഡന്റും കവിയുമായ ഏഴാച്ചേരി രാമചന്ദ്രനും സംഘത്തിന്റെ സെക്രട്ടറി അജിത് കെ ശ്രീധറും വളരെ സന്തോഷത്തോടെയാണ് നമ്മുടെ പദ്ധതിയുമായി സഹകരിച്ചത്. ഡയറക്‌ടർ ബോർഡ് അംഗങ്ങളും നാഷണൽ ബുക്ക് സ്റ്റാൾ ജീവനക്കാരും നിർലോഭമായ പിന്തുണ തരുന്നുണ്ട്. സുജ സൂസൻ ജോർജ് മുതൽ അഭിഷേക് രവീന്ദ്രൻ വരെയുള്ള എസ് പി സി എസ് കുടുംബത്തിലെ അംഗങ്ങൾ നമ്മെ സഹായിക്കാൻ സദാ സന്നദ്ധരായി നിൽക്കുന്നു.
ആദ്യഘട്ടത്തിൽ നാനൂറോളം പുസ്‌തകങ്ങളാണ് ഇന്ദുലേഖയിൽ വില്പനക്ക് എത്തിയിരിക്കുന്നത്. ഇന്ദുലേഖയിലെ നാഷണൽ ബുക് സ്റ്റാൾ വിഭാഗത്തിൽ അവ കാണാനും ഓഡർ ചെയ്യാനും കഴിയും. മൂന്നു മാസങ്ങൾക്കുള്ളിൽ എസ് പി സി എസ് പ്രസിദ്ധീകരിച്ച എല്ലാ പുസ്‌തകങ്ങളും ഇന്ദുലേഖയിലൂടെ വില്പനയ്‌ക്കെത്തുന്ന വിധത്തിലാണ് നമ്മൾ ഈ പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ഇടക്കാലത്ത് തളർന്നു പോയ സംഘം ഇപ്പോൾ പുസ്‌തകങ്ങളുടെ നിലവാരത്തിലും വില്പനയിലും കരുത്താർജ്ജിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ, ഇന്ദുലേഖയും നാഷണൽ ബുക് സ്റ്റാളും തമ്മിലുള്ള കൂട്ടുകെട്ട് പ്രതിഭാധനരായ എഴുത്തുകാർക്കും പുസ്‌തകപ്രേമികളായ വായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമായിത്തീരുമെന്നാണ് നമ്മുടെ പ്രതീക്ഷ.

nbs with indulekha!
thanks.
Great and thanks
now a days indulekha is concentrating on malayalm film (movie) related articles, review on books are few