ഗൗരിയും സുജയും ഇന്ദുലേഖയും
Posted by Tom Mangatt
Excerpts from conversation @ Google+
Google+ൽ ഗൗരി നന്ദനയും സുജ രാമചന്ദ്രനും തമ്മിൽ നടന്ന ഒരു സംഭാഷണത്തിൽ നിന്ന് ഇന്ദുലേഖയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഇവിടെ. കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ഈ രണ്ടു സുഹൃത്തുക്കൾക്കും നന്ദി; സ്നേഹവും.
2012 JUNE 20
su ja: ഇന്നലെ (ജൂണ് 19) വായനാദിനമായിരുന്നത്രേ.. അതറിയാതെ തന്നെ ഞാന് മാത്ര്ഭൂമിയില് നിന്ന് കുറേ പുസ്തകങ്ങള് ഓര്ഡര് ചെയ്തല്ലോ..
1. റവന്യുസ്റ്റാമ്പ്
2. ടോട്ടോ-ചാന് : ജനാലയ്ക്കരികിലെ വികൃതിക്കുട്ടി
3. പ്രവാസിയുടെ കുറിപ്പുകള്
4. മധ്യേയിങ്ങനെ
5. കാണുന്നനേരത്ത്
6. വയലറ്റ് പൂച്ചകള്ക്ക് ശൂ വയ്ക്കാന് തോന്നുമ്പോള്
7. അധ്യാപകകഥകള്
8. പാഠം മുപ്പത്
ഇനി 15 ദിവസത്തിനകം ഇതെല്ലാം കിട്ടിയിട്ട് വേണം വായിച്ച് മരിക്കാന്. പ്രചോദനം- ഗൗരി നന്ദനയുടെ ഒരു പഴയ പുസ്തക പോസ്റ്റ് :)
ഗൗരി നന്ദന: റവന്യൂ സ്റ്റാമ്പ് ഉം പ്രവാസിയുടെ കുറിപ്പുകളും അധ്യാപക കഥകളും പാഠം മുപ്പതും വായിച്ചിട്ടില്ല. ഇന്ന് പോയിട്ട് കൊച്ചു ടോട്ടോയെ ഒന്ന് കൂടി വായിക്കണം.
എന്തു കൊണ്ട് ബുക്ക് വാങ്ങാന് ഇന്ദുലേഖ ട്രൈ ചെയ്യുന്നില്ല. അവരുടേത് നല്ല സേവനമാണ് എന്നു കുറേ പേര് പറയുന്നത് കേട്ടല്ലോ? http://indulekha.biz
su ja: ഇന്ദുലേഖ ഞാനും കേട്ടിട്ടുണ്ട്.. അവരുടെ കയ്യില് എല്ലാ പബ്ലിഷേര്സും ഉണ്ടല്ലേ? ഇനി വാങ്ങുമ്പോള് നോക്കാം.
su ja: ഗൗരീ… താങ്ക്യു താങ്ക്യൂ. വെറുതേ ഇന്ദുലേഖയില് ഒന്ന് കറങ്ങിയപ്പോള് ഞാന് കുറെ കൊല്ലം ലോകം മുഴുവന് അന്വേഷിച്ചിട്ടും കിട്ടാതിരുന്ന എന്. മോഹനന്റെ കഥകള് അവിടിരുന്ന് ചിരിക്കുന്നു..
http://indulekha.biz/index.php?route=product/product&author_id=40&product_id=101. അതും, മോഹനന്റെ ‘ഒരിക്കലും’ ഇന്നു തന്നെ ഓര്ഡര് ചെയ്യട്ടെ. കറന്റ് ബുക്സ് ആണ് പബ്ലിഷേര്സ്. ഞാന് അവരുടെ ത്രിശൂരുള്ള കടകളില് പത്ത് വട്ടമെങ്കിലും ഇതന്വേഷിച്ച് ചെന്നിട്ടുണ്ടാവും. അപ്പോഴൊക്കെ out of stock ആണെന്നാണ് പറഞ്ഞിരുന്നത്. ഗൗരിയ്ക്ക് ഉമ്മ:)
ഗൗരി നന്ദന: എന് മോഹനന് എന്റെയും ഫേവ് ആണ് ന്നേ… ഒരിക്കല് ….ശോ..:(
ആ മൊയലാളിയെ ഒന്ന് വിളിച്ചു കാണിക്കട്ടെ എന്റെ ആത്മാര്ത്ഥത. Tom Mangatt ശ്.. ഇങ്ങോട്ട് നോക്കിയേ. :P
su ja: അങ്ങനെ വരട്ടെ.. മുതലാളിയുടെ ഏജന്റ് ആണല്ലേ. അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല!! :)
ഗൗരി നന്ദന: അല്ലല്ല… :( അങ്ങനെയല്ല.. എന്നെ വിശ്വസിക്കൂ.. ഞാന് വായനയെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്….:) പൊതുവേ ഇന്ദുലേഖ നല്ല സേവനമാണ് നല്കുന്നതെന്ന് കുറേ കൂട്ടുകാര് പറഞ്ഞു. ഇപ്പോള് മൂന്നു നാലു പ്രാവശ്യം ഞാന് ഇന്ദുലേഖ സജസ്റ്റ് ചെയ്തപ്പോഴും നല്ല പ്രതികരണമായിരുന്നു. അതു കൊണ്ടാണ് ഇവിടെയും ഞാന് അങ്ങനെ പറഞ്ഞത്. ബുക്ക് കിട്ടാനുള്ള വിഷമം കൊണ്ട്, അല്ലെങ്കില് വില്ക്കുന്നവരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥ കൊണ്ട്, അങ്ങനെയൊന്നും ഒരാളും വായനയെ ഉപേക്ഷിക്കരുത് എന്ന നല്ല ഉദ്ദേശ്യം മാത്രം..
su ja: എന്ന ശരി :) വിശ്വസിച്ചിരിക്കുന്നു. ഇനി പുസ്തകം കയ്യില് കിട്ടിയിട്ട് എന്റെ അഭിപ്രായം പറയാം :)
ഗൗരി നന്ദന: താങ്ക്സ് ….. :)
Tom Mangatt: Thanks ഗൗരി നന്ദന! Happy reading su ja :-)
2012 JUNE 26
su ja: ഇന്ദുലേഖയുടെ പാഴ്സല് ഇന്നലെ കിട്ടി. എന്. മോഹനന്റെ കഥകള്, ഒരിയ്ക്കല് എന്നിവ. ബുക്ക് ചെയ്ത് 5 ദിവസത്തിനകം.. keep going indulekha :)
ഗൗരി നന്ദന: :) മാതൃഭൂമിയില് നിന്നും ബുക്സ് കിട്ടിയോ?
su ja: കിട്ടിയിട്ടില്ല ഗൗരീ. ഇന്നലെ ഒരു ഫങ്ഷന് കഴിഞ്ഞ് രാത്രി 11 മണിക്ക് വീട്ടിലെത്തിയപ്പൊഴാണ് ഇന്ദുലേഖയുടെ പാഴ്സല് കണ്ടത്.. ആക്രാന്തം മൂത്ത് ഒന്നര വരെയിരുന്ന് വായിച്ചു.. ഇപ്പൊ ഓഫീസിലിരുന്ന് തല വേദനിച്ച് പൊളിയുന്നു :)
ഗൗരി നന്ദന: ഓഹോ.. അപ്പോള് മാതൃഭൂമിയെക്കാള് കേമിയാണല്ലോ ഇന്ദുലേഖ?? ഏതായാലും വായന നടക്കട്ടേ. :)
Tom Mangatt: അങ്ങനെ, ഇന്ദുലേഖയ്ക്ക് നല്ലൊരു സുഹൃത്തിനേക്കൂടി കിട്ടിയിരിക്കുന്നു! Thanks to ഗൗരി നന്ദന. Happy reading su ja (ofcourse, without headache!) :-)
ഈ പോസ്റ്റിലെ ഇന്ദുലേഖ ഭാഗങ്ങൾ ഞാൻ ഇന്ദുലേഖ ബ്ലോഗിൽ പോസ്റ്റ് ചെയ്തോട്ടെ su ja, ഗൗരി നന്ദന?
ഗൗരി നന്ദന: ഞാന് തന്നെ കണ്ടയിടത്തൊക്കെ പോസ്റ്റ് ചെയ്തു നടക്കുമ്പോള്, എന്നോട് അനുവാദം ചോദിക്കുന്നോ??
su ja: എന്നോടും ചോദിക്കണ്ട കാര്യമില്ല.. ധൈര്യമായിട്ട് പോസ്റ്റിക്കോളൂ.. :)
Tom Mangatt: ധൈര്യമായി! നന്ദി രണ്ടുപേർക്കും. :-)

nice conversation.
വായിക്കാനും വേണം ഒരു കഴിവ് എന്ന് ഞാന് വിശ്വസിക്കുന്നു. പുസ്തകങ്ങള് തെരഞ്ഞെടുക്കാന്, അത് മനസിരുത്തി വായിക്കാന്, വായിച്ച ആശയങ്ങള് മനസിലേക്ക് ഇറങ്ങിച്ചെന്നു അതിന്റെ അര്ത്ഥവും വ്യാപ്തിയും മനസിലാക്കാന് എല്ലാത്തിനും വേണം ഒരു കഴിവ്. ഇന്ദുലേഖ online book store ഒത്തിരി useful ഈ കാര്യങ്ങളില്.
ഞാന് ഒരു പാട് യാത്രകള് ചെയ്യുകയും യാത്രകളില് ഒരു പാട് പുസ്തകങ്ങള് കൂടെ കരുതുകയും വായിക്കുകയും ചെയ്യുന്ന ഒരാളാണ്. I comprehend that I can adapt and exploit the accessibility and opportuneness of indulekha to enhance and lift my quest for superior quality books. thanks to Gauri, Nandana and Suja